പേടിച്ചരണ്ട ഇന്ത്യയെന്ന് ഓസീസ് മാധ്യമങ്ങള്‍, നിങ്ങള്‍ക്ക് മതിയായില്ലേന്ന് ഓസീസ് ആരാധകര്‍

സന്ദര്‍ശകരെ മോശമായി ചിത്രീകരിച്ച ഓസീസ് മാധ്യമത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഓസീസ് ക്രിക്കറ്റ് പ്രേമികള്‍ തന്നെ രംഗത്തെത്തുകയാണ്
പേടിച്ചരണ്ട ഇന്ത്യയെന്ന് ഓസീസ് മാധ്യമങ്ങള്‍, നിങ്ങള്‍ക്ക് മതിയായില്ലേന്ന് ഓസീസ് ആരാധകര്‍

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പായി ഇന്ത്യന്‍ താരങ്ങളെ അധിക്ഷേപിച്ച് ഓസീസ് മാധ്യമങ്ങള്‍. ബ്രിസ്‌ബേനില്‍ ബൗണ്‍സിനെയാണ് ഇന്ത്യ പേടിച്ചത്. പെര്‍ത്തില്‍ അജ്ഞാതമായ എന്തിനേയോ ആണ് പേടിച്ചത്. അഡ്‌ലെയ്ഡില്‍ ഇരുട്ടിനെയാണ് പേടിച്ചത് എന്നാണ് ഓസീസ് മാധ്യമങ്ങളുടെ പരിഹാസം. 

എന്നാല്‍ സന്ദര്‍ശകരെ മോശമായി ചിത്രീകരിച്ച ഓസീസ് മാധ്യമത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഓസീസ് ക്രിക്കറ്റ് പ്രേമികള്‍ തന്നെ രംഗത്തെത്തുകയാണ്. മര്യാദയില്ലാത്ത ഇത്തരം കളിയാക്കലുകള്‍ നടത്തി നിങ്ങള്‍ക്ക് മതിയായില്ലേയെന്നാണ് ഇന്ത്യയെ കളിയാക്കിയ ഓസീസ് മാധ്യമത്തിന് നേരെ ചോദ്യം ഉയരുന്നത്. 

കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ വന്നപ്പോഴുള്ള കോഹ് ലി, രഹാനെ, മുരളി വിജയ് എന്നിവരുടെ ബാറ്റിങ് സ്റ്റാറ്റ്‌സും ഓസീസ് ആരാധകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. എതിരാളികളെ ബഹുമാനിക്കണം എന്നതാണ് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളെ പഠിപ്പിക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com