ക്രിസ്റ്റിയാനോയും മെസിയും ഒരുമിച്ച് വരുന്നു, കളിക്കാനല്ല

ക്രിസ്റ്റിയാനോ-മെസി പോര് ഫുട്‌ബോള്‍ മൈതാനത്ത് ഇനിയും കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതിന് ഇടയിലാണ് ഇരുവരും ഒരുമിച്ച് വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍
ക്രിസ്റ്റിയാനോയും മെസിയും ഒരുമിച്ച് വരുന്നു, കളിക്കാനല്ല

മോഡ്രിച്ച് ബാലന്‍ ദി ഓര്‍ ഉയര്‍ത്തിയപ്പോള്‍ കാണുവാന്‍ ക്രിസ്റ്റിയാനോയും മെസിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്റ്റിയാനോ-മെസി പോര് ഫുട്‌ബോള്‍ മൈതാനത്ത് ഇനിയും കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതിന് ഇടയിലാണ് ഇരുവരും ഒരുമിച്ച് വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. 

കോപ ലിബേര്‍തഡോസിന്റെ രണ്ടാം പാദ ഫൈനല്‍ മെസിയും ക്രിസ്റ്റ്യാനോയും ഒരുമിച്ചിരുന്നു കാണുമെന്നാണ് റിപ്പോര്‍ട്ട്. ബോകാ ജൂനിയേഴ്‌സും, റിവര്‍ പ്ലേറ്റും തമ്മിലുള്ള പോര് കാണുവാമാണ് ഇവര്‍ മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണാബ്യു സ്‌റ്റേഡിയത്തില്‍ എത്തുന്നത്. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍, CONMEBOL, റയല്‍ പ്രസിഡന്റ് പെരസ് എന്നിവരുടെ ശ്രമഫലമായിട്ടാണ് ഇരുവരും ഒരുമിച്ച് വരുന്നത്. 

ഞായറാഴ്ചയാണ് കോപ ലിബേര്‍ടിഡോസ് ഫൈനല്‍. കളിക്കളത്തിലേക്ക് വരുമ്പോള്‍ ലാ ലീഗയില്‍ എസ്പ്യനോളിനെതിരെയാണ് മെസിയുടെ അടുത്ത പോര്. ഇന്റര്‍ മിലാനാണ് ക്രിസ്റ്റിയാനോയ്ക്ക് മുന്നില്‍ ഇനി വരുന്നത്. ബാലന്‍ ദി ഓറില്‍ പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഫലമാണ് മെസിക്ക് ലഭിച്ചത്. എംബാപ്പേയ്ക്കും ഗ്രീസ്മാനും പിന്നില്‍ അഞ്ചാം സ്ഥാനമാണ് മെസിക്ക് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com