പേര് മാറ്റി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്; പേരിലും ലോഗോയിലും നിറഞ്ഞ് രാജ്യ സ്‌നേഹം

രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡല്‍ഹി, തലസ്ഥാനം. അതുകൊണ്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേര് ഞങ്ങള്‍ നല്‍കിയത്
പേര് മാറ്റി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്; പേരിലും ലോഗോയിലും നിറഞ്ഞ് രാജ്യ സ്‌നേഹം

ഐപിഎല്ലിന്റെ ഫൈനല്‍ ഇതുവരെ കാണാത്ത ഡല്‍ഹി ഇത്തവണ എത്തുക രണ്ടും കല്‍പ്പിച്ചാകുമെന്ന് വ്യക്തം. മുന്നേറ്റം ലക്ഷ്യമിട്ട് പന്ത്രണ്ടാം സീസണില്‍ പേരും മാറ്റിയാണ് അവരുടെ വരവ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. 

രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡല്‍ഹി, തലസ്ഥാനം. അതുകൊണ്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേര് ഞങ്ങള്‍ നല്‍കിയത്. പാര്‍ലമെന്റ് ഹൗസിന്റെ മാതൃകയിലാണ് ഞങ്ങളുടെ ലോഗോ.  കടുവയാണ് നമ്മുടെ ദേശീയ മൃഗം. മൂന്ന് കടുവകള്‍ എന്ന ആശയം ഞങ്ങള്‍ എടുക്കുന്നത് ആശോക ചക്രയില്‍ നിന്നാണെന്നും ഡല്‍ഹി ടീം ഉടമ പാര്‍ത് ജിന്‍ഡാല്‍ പറയുന്നു. 

കഴിഞ്ഞ സീസണില്‍ ഗൗതം ഗംഭീറിനെ തിരികെ കൊണ്ടുവന്ന് അടിമുടി മാറ്റത്തിന് ഡല്‍ഹി ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇത്തവണ ഡല്‍ഹിയുടെ ടീം ഉടമസ്ഥതയിലും കാര്യമായ മാറ്റമുണ്ട്. ടീമിന്റെ 50 ശതമാനം ഓഹരിയും ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് സ്വന്തമാക്കി. 25 കോടി രൂപയാണ് താര ലേലത്തില്‍ ഡല്‍ഹിക്ക് മുടക്കാനാവുക. പേര് മാറ്റിയതിനെതിരെ വിമര്‍ശനവുമായി ചില ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. പേരും ലോഗോയും മാറ്റി സമയം കളയുന്നതിന് പകരം കളി ജയിക്കാന്‍ പാകത്തില്‍ മികച്ച കോമ്പിനേഷനുകള്‍ കണ്ടെത്തിക്കൂടേയെന്നാണ് മാനേജ്‌മെന്റിനോട് ആരാധകരുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com