അവര്‍ വന്ന് പോയപ്പോള്‍ ഒറ്റയ്ക്ക് പൊരുതി പൂജാര; ഇന്ത്യയ്ക്ക് ജീവന്‍ നല്‍കി സെഞ്ചുറിയും

മൂന്നാമനായി ക്രീസിലെത്തിയ പൂജാര ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഉറച്ച് നിന്ന് ഒറ്റയാള്‍ പോരാളിയായി ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി
അവര്‍ വന്ന് പോയപ്പോള്‍ ഒറ്റയ്ക്ക് പൊരുതി പൂജാര; ഇന്ത്യയ്ക്ക് ജീവന്‍ നല്‍കി സെഞ്ചുറിയും

അഡ്‌ലെയ്ഡില്‍ ഇന്ത്യയെ പിടിച്ചു കയറ്റുന്ന സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര. ഒരിക്കല്‍ കൂടി പരാജയപ്പെട്ട് രാഹുല്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ പൂജാര ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഉറച്ച് നിന്ന് ഒറ്റയാള്‍ പോരാളിയായി ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. 

234 ബോളില്‍ നിന്നായിരുന്നു പൂജാരയുടെ സെഞ്ചുറി. ആറ് ഫോറും ഒരു സിക്‌സും അതില്‍ ഉള്‍പ്പെടുന്നു. രോഹിത്തുമായി ചേര്‍ന്ന് 45 റണ്‍സിന്റെ കൂട്ടുകെട്ടും, പന്തുമായി ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടും പൂജാര തീര്‍ത്തതോടെയാണ് സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറിയത്. അശ്വിനുമായി ചേര്‍ന്ന് നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് കൂടി പിറന്നതോടെ ഇന്ത്യയ്ക്ക് ജീവന്‍ വെച്ചു. 

പൂജാരയുടെ 16ാം ടെസ്റ്റ് സെഞ്ചുറിയാണ് അത്. ഓസീസിനെതിരെ മൂന്നാമത്തേയും, ഓസീസ് മണ്ണില്‍ ആദ്യത്തേയും. 83ാം ഓവറില്‍ ഫൈന്‍ ലെഗിലേക്ക് സിക്‌സ് പറത്തി ടെസ്റ്റില്‍ 5000 റണ്‍സ് എന്ന നേട്ടവും പൂജാര പിന്നിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com