അ​​ഡ്‌​ലെ​​യ്ഡ് ടെസ്റ്റ്: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം, ലോകേഷ് രാഹുൽ പുറത്ത് 

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
അ​​ഡ്‌​ലെ​​യ്ഡ് ടെസ്റ്റ്: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം, ലോകേഷ് രാഹുൽ പുറത്ത് 

അ​​ഡ്‌​ലെ​​യ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാമത്തെ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 

സ്കോർ ബോർഡിൽ മൂന്ന് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ലോകേഷ് രാഹുലാണ് പുറത്തായത്. ഹെയ്സൽവുഡിനാണ് വിക്കറ്റ്. മുരളി വിജയിയും ചേതേശ്വർ പൂജാരയുമാണ് ക്രിസിൽ. 

വിരാട് കോഹ് ലി നയിക്കുന്ന ടീമില്‍ മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് മുഖ്യമായി ബൗളിങ് നിയന്ത്രിക്കുക. സ്പിനര്‍ ആര്‍ അശ്വിനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com