ഇത്തവണ മലിംഗ മെന്ററാവാന്‍ ഇല്ല, ഐപിഎല്‍ ലേലത്തിലെ താരങ്ങളുടെ കണക്കുകള്‍ ഇങ്ങനെ

പതിനൊന്നാം സീസണില്‍ താര ലേലത്തില്‍ ആരും സ്വന്തമാക്കാന്‍ തയ്യാറാവാതിരുന്നതോടെയാണ് മലിംഗ മുംബൈയുടെ മെന്ററായി എത്തിയത്
ഇത്തവണ മലിംഗ മെന്ററാവാന്‍ ഇല്ല, ഐപിഎല്‍ ലേലത്തിലെ താരങ്ങളുടെ കണക്കുകള്‍ ഇങ്ങനെ

ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരന്‍ ലസിത് മലിംഗ വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുമായി മലിംഗ ഡിസംബര്‍ 18ന് നടക്കുന്ന താര ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ വിളിയും കാത്തുണ്ടാകും. കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായിരുന്നു മലിംഗ. 

പതിനൊന്നാം സീസണില്‍ താര ലേലത്തില്‍ ആരും സ്വന്തമാക്കാന്‍ തയ്യാറാവാതിരുന്നതോടെയാണ് മലിംഗ മുംബൈയുടെ മെന്ററായി എത്തിയത്. പരിക്കിനെ തുടര്‍ന്ന് വലഞ്ഞ മലിംഗ ഈ വര്‍ഷം മികച്ച തിരിച്ചു വരവ് രാജ്യാന്തര ക്രിക്കറ്റിലേക്ക് നടത്തിയിരുന്നു. മറ്റ് താരങ്ങളിലേക്ക് വരുമ്പോള്‍ ഓസീസ് ട്വന്റി20 നായകന്‍ ആരോണ്‍ ഫിഞ്ചും, മാക്‌സ്വെല്ലും ഐപിഎല്ലിന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇവരെ പഞ്ചാബും, ഡല്‍ഹിയും നേരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

1003 താരങ്ങളായ താര ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ ഫ്രാഞ്ചൈസികളിലായി 70 താരങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടുക. 1003ല്‍ 232 വിദേശ താരങ്ങളും, 800 പുതുമുഖ താരങ്ങളുമുണ്ട്. വിദേശ താരങ്ങളില്‍ 35 താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിന്നും 27 താരങ്ങള്‍ അഫ്ഗാനിസ്താനില്‍ നിന്നുമാണ്. ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സൗത്ത് ആഫ്രിക്കയില്‍ നിന്നാണ്, 59 പേര്‍. 

ഇംഗ്ലണ്ടിന്റെ സാം കറന്‍, കോലിന്‍ ഇന്‍ഗ്രാം, ക്രിസ് വോക്‌സ്, ഓസ്‌ട്രേലിയയുടെ ഡിആര്‍സി, ഷോണ്‍ മാര്‍ഷ്, എയ്ഞ്ചലോ മാത്യൂസ്, ബ്രണ്ടന്‍ മക്കല്ലം, എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളില്‍ നിന്നും താത്പര്യമുള്ള താരങ്ങളുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ലേലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com