കോഹ് ലിയെ ഖവാജ പറന്ന് പിടിച്ചപ്പോള്‍ അവസരം തുലച്ച് രോഹിത്; അഡ്‌ലെയ്ഡില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യ

വിരാട് കോഹ് ലിയെ പുറത്താക്കാന്‍ ഉസ്മാന്‍ ഖ്വാജയെടുത്ത ക്യാച്ചാണ് ആദ്യ ദിനത്തിലെ ഹൈലൈറ്റുകളില്‍ ഒന്ന്
കോഹ് ലിയെ ഖവാജ പറന്ന് പിടിച്ചപ്പോള്‍ അവസരം തുലച്ച് രോഹിത്; അഡ്‌ലെയ്ഡില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യ

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമല്ല കാര്യങ്ങള്‍. മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി പവലിയനിലേക്ക് മടങ്ങി. അതില്‍ വിരാട് കോഹ് ലിയെ പുറത്താക്കാന്‍ ഉസ്മാന്‍ ഖവാജയെടുത്ത ക്യാച്ചാണ് ആദ്യ ദിനത്തിലെ ഹൈലൈറ്റുകളില്‍ ഒന്ന്. 

ഏഴാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴായിരുന്നു കോഹ് ലി ക്രീസിലേക്ക് എത്തുന്നത്. പതിനാറ് ബോളില്‍ നിന്നും മൂന്ന് റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് നില്‍ക്കെ കമിന്‍സിന്റെ ബോളില്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ ഉഗ്രന്‍ ക്യാച്ചെടുത്ത് ഖവാജ കോഹ് ലിയെ ഡ്രസിങ് റൂമിലേക്ക് മടക്കി. 

ഔട്ട്‌സൈഡ് ഓഫീലേക്കെത്തിയ ബോള്‍ കവര്‍ഡ്രൈവ് കളിക്കാന്‍ ശ്രമിച്ച കോഹ് ലിക്ക് പിഴയ്ക്കുകയായിരുന്നു. തന്റ ഇടത് വശത്തേക്ക് പറന്ന് ഖവാജ ഒറ്റ കൈ കൊണ്ട് ബോള്‍ കൈകളില്‍ സുരക്ഷിതമാക്കി. 2014-15 പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ രണ്ട് ഇന്നിങ്‌സിലും കോഹ് ലി സെഞ്ചുറി നേടിയിരുന്നു. ഇതിന് മുന്‍പ് രണ്ട് ടെസ്റ്റുകളായിരുന്നു കോഹ് ലി അഡ്‌ലെയ്ഡില്‍ കളിച്ചതില്‍. അതില്‍ മൂന്ന് സെഞ്ചുറികളോടെ 394 റണ്‍സാണ് കോഹ് ലി സ്‌കോര്‍ ചെയ്തിരുന്നത്. 

പൂജാരയോടൊപ്പം ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിന് ഇടയിലാണ് അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് പവലിയനിലേക്ക് മടങ്ങിയത്. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ രോഹിത്തിനായില്ല. തുടരെ സിക്‌സ് പറത്തുവാനുള്ള ശ്രമമാണ് രോഹിത്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്. 61 ബോളില്‍ നിന്നും 37 റണ്‍സുമായി രോഹിത്തിന് മടങ്ങേണ്ടി വന്നു. നഥാനെ പ്രഹരിക്കാന്‍ ശ്രമിച്ചാണ് രോഹിത്ത് കുടുങ്ങിയത്. ഡീപ് സ്‌ക്വയറിലൂടെ സ്ലോഗ് സ്വീപ്പ് കളിച്ച രോഹിത്തിനെ ഹാരിസ് പിഴവേതുമില്ലാതെ കയ്യിലൊതുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com