ആദ്യമൊന്ന് കത്തും, പിന്നത്തെ കാര്യം പറയേണ്ടല്ലോ; സ്ഥിരതയെന്നത് പേരിന് പോലുമില്ലാതെ സഞ്ജു

കേരളം അങ്ങിനെ മുന്നോട്ടു പോകുന്നതില്‍ പക്ഷേ സഞ്ജുവിന്റെ ബാറ്റില്‍ നിന്നുള്ള സംഭാവന പേരിന് പോലുമില്ല
ആദ്യമൊന്ന് കത്തും, പിന്നത്തെ കാര്യം പറയേണ്ടല്ലോ; സ്ഥിരതയെന്നത് പേരിന് പോലുമില്ലാതെ സഞ്ജു

തുടക്കത്തില്‍ മികച്ച കളി പുറത്തെടുക്കും. എന്നാല്‍ ഓരോ കളിയായി മുന്നോട്ടു പോകുംതോറും ഫോം മങ്ങിമങ്ങി പിന്നിലേക്ക് മായും. മലയാളി താരം സഞ്ജു സാംസണിന്റെ പോക്ക് ഇങ്ങനെയാണ്. കഴിഞ്ഞ ഐപിഎല്‍ സീസണെടുത്താലും, ഈ രഞ്ജി ട്രോഫി സീസണെടുത്താലും അത് വ്യക്തമാകും. 

ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധം മികച്ച പ്രകടനവുമായിട്ടാണ് കേരളം രഞ്ജി ട്രോഫിയില്‍ ഈ സീസണ്‍ കളിക്കുന്നത്. രണ്ട് ജയം നേടിയതിന് പുറമെ, മധ്യപ്രദേശിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ കാണിച്ച ചെറുത്ത് നില്‍പ്പ് തന്നെ മതി കേരളം എത്രമാത്രം മുന്നോട്ടു പോയെന്ന് വ്യക്തമാകാന്‍. കേരളം അങ്ങിനെ മുന്നോട്ടു പോകുന്നതില്‍ പക്ഷേ സഞ്ജുവിന്റെ ബാറ്റില്‍ നിന്നുള്ള സംഭാവന പേരിന് പോലുമില്ല.

സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറി നേടിയാണ് സഞ്ജു തുടങ്ങിയത്. 111 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടിച്ച് പക്ക ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച ഇന്നിങ്‌സായിരുന്നു അത്. പക്ഷേ പിന്നെ അങ്ങോട്ട് സഞ്ജുവിനെ ഫോമില്‍ കണ്ടിട്ടേയില്ല. ഹൈദരാബാദിനെതിരായ അര്‍ധ ശതകത്തിന് ശേഷം ഇങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍ ബോര്‍ഡ്, 0,0,2,19,9. ആറ് ഇന്നിങ്‌സില്‍ നിന്നും സഞ്ജുവിന്റെ സമ്പാദ്യം 83 റണ്‍സ്. 

17ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി അരങ്ങേറിയ താരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഒന്നാകെ വെച്ച പ്രതീക്ഷകളാണ് സഞ്ജു ഇപ്പോള്‍ തകര്‍ക്കുന്നത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തതിന് ശേഷം പിന്നെ വന്ന കളികളിലൊന്നും തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല. 

കേരളത്തിന് വേണ്ടി അരങ്ങേറ്റം കുറിച്ചതിന്റെ പിന്നത്തെ സീസണില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് നേടിയിരുന്നു. ഇതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലേക്ക് സഞ്ജുവിനെ എത്തിച്ചത്. തൊട്ടടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയ സഞ്ജു തകര്‍ത്ത് കളിച്ച് ഏവരുടേയും ശ്രദ്ധ നേടുന്നത്. എന്നാലിപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതിന് പിന്നാലെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഐപിഎല്ലിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സഞ്ജുവിന് കഴിയുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com