എന്റെ മുഖത്ത്‌ ചിരി വിടരാത്തതിന് കാരണമുണ്ട്, ചിരിച്ചൂടേയെന്ന് ചോദിച്ച ഷാരൂഖിന് ഗംഭീറിന്റെ മറുപടി

കളിക്കളത്തില്‍ ഒന്നിനേയും നിസാരമായി എടുക്കാത്തതിന് പിന്നില്‍ ജീവിതത്തിലുടനീളം ഞാന്‍ അനുഭവിച്ച് പോന്ന കഷ്ടപ്പാടുകളാണ്
എന്റെ മുഖത്ത്‌ ചിരി വിടരാത്തതിന് കാരണമുണ്ട്, ചിരിച്ചൂടേയെന്ന് ചോദിച്ച ഷാരൂഖിന് ഗംഭീറിന്റെ മറുപടി

ക്രിക്കറ്റ് മൈതാനത്ത് ബാറ്റേന്തി ഇനി താനുണ്ടാവില്ലെന്ന് ഗൗതം ഗംഭീര്‍ പ്രഖ്യാപിച്ചിന് പിന്നാലെ താരത്തിന്റെ കരിയറിനെ പ്രശംസിച്ചും ഭാവി ജീവിതത്തിന് ആശംസ നേര്‍ന്നും എത്തിയവരില്‍ ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയുമായ ഷാരുഖ് ഖാനുമുണ്ടായിരുന്നു. ആശംസ നേരുന്ന കൂട്ടത്തില്‍, കുറച്ചു കൂടി ചിരിക്കാം നിങ്ങള്‍ക്കെന്നും ഗംഭീറിനോട് ഷാരുഖ് ഖാന്‍ പറഞ്ഞിരുന്നു. 

കുറച്ചു കൂടുതല്‍ ചിരിക്കാന്‍ പറഞ്ഞ ഷാരൂഖിന് ഇപ്പോള്‍ മറുപടി നല്‍കുകയാണ് ഗംഭീര്‍. കളിക്കളത്തില്‍ ഒന്നിനേയും നിസാരമായി എടുക്കാത്തതിന് പിന്നില്‍ ജീവിതത്തിലുടനീളം ഞാന്‍ അനുഭവിച്ച് പോന്ന കഷ്ടപ്പാടുകളാണ്, മുഖത്ത് ചിരി വിടരാത്തതിന്റെ കാരണവും മറ്റൊന്നല്ലെന്നാണ് ഗംഭീര്‍ പറയുന്നത്. 12 വയസ് മുതല്‍ ഈ ദിവസം വരെ എന്റെ കരിയറിലെ ഓരോ ഇഞ്ചിലും ഞാന്‍ പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. 

ഒന്നും എളുപ്പം എന്നിലേക്ക് എത്തിയിട്ടില്ല. അതെല്ലാമാണ് എന്നെ രൂപപ്പെടുത്തിയത്, നിങ്ങളതിനെ സ്ട്രീറ്റ് ഫൈറ്റര്‍ എന്ന് വിളിക്കും. കളിക്കളത്തില്‍ ഞാന്‍ ചിരിക്കാറേയില്ലെന്ന് നിരവധി പേര്‍ പറയാറുണ്ട്. പക്ഷേ ഗ്രൗണ്ടില്‍ ചിരിക്കാന്‍ എനിക്കാവില്ല. എന്റെ കരുതലും ശ്രദ്ധയും ഗ്രൗണ്ടില്‍ താഴെ വയ്ക്കാനാവില്ല. റിലാക്‌സ് ആയിരിക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് ഗംഭീര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com