പാക് ഹോക്കി ടീം കാണാന്‍ ആഗ്രഹിച്ചത് ബദായി ഹോ; എന്നാല്‍ 2.0 കാണാന്‍ അവര്‍ പ്രലോഭിപ്പിച്ചതായി ടീം

ബോറടി മാറ്റുന്നതിനായി രാത്രി ഒരു സിനിമ കാണുവാന്‍ ഇറങ്ങിയതായിരുന്നു പാകിസ്താന്റെ ലോക കപ്പ് ഹോക്കി ടീം
പാക് ഹോക്കി ടീം കാണാന്‍ ആഗ്രഹിച്ചത് ബദായി ഹോ; എന്നാല്‍ 2.0 കാണാന്‍ അവര്‍ പ്രലോഭിപ്പിച്ചതായി ടീം

സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക്, പിന്നെ ഹോട്ടലില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക്. ഈ ബോറടി മാറ്റുന്നതിനായി രാത്രി ഒരു സിനിമ കാണുവാന്‍ ഇറങ്ങിയതായിരുന്നു പാകിസ്താന്റെ ലോക കപ്പ് ഹോക്കി ടീം. ഏത് സിനിമ കാണണം എന്നും എന്നും അവര്‍ ഉറപ്പിച്ചിരുന്നു. പക്ഷേ ആഗ്രഹിച്ച സിനിമ അവര്‍ക്ക് കാണാനായില്ല. പകരം രജനീകാന്തിന്റെ 2.0 കാണാന്‍ തങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് പാകിസ്താന്‍ ഹോക്കി ടീം അംഗങ്ങള്‍ പറയുന്നത്. 

ബോളിവുഡ് സിനിമ ബദായി ഹോ കാണാനാണ് പാകിസ്താന്‍ ടീം എത്തിയത്. എന്നാല്‍ അതിന്റെ ഒരു ഷോ രാവിലെ മാത്രമേയുള്ളുവെന്ന് വൈകിയാണ്‌  അവരറിയുന്നത്. അതിന് പകരം രജനീകാന്തിന്റെ സയന്‍സ് ഫിക്ഷന്‍ പടം 2.0 കാണാന്‍ ഞങ്ങളെ അവര്‍ പ്രേരിപ്പിച്ചു. എന്നാല്‍ ടീം അംഗങ്ങള്‍ക്ക് ബദായി ഹോ തന്നെ കാണണം എന്നായിരുന്നു എന്ന് പാകിസ്താന്‍ ഹോക്കി ടീം അസിസ്റ്റന്റ് കോച്ച് റെഹാന്‍ ബട്ട് പറയുന്നു. 

ബോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നാണ് ബദായി ഹോ. ലോക കപ്പ് കളിക്കാന്‍ ഇന്ത്യയിലെത്തിയിരിക്കുന്ന ടീമുകള്‍ക്ക് യഥേഷ്ടം ചുറ്റിത്തിരിയുന്നതിനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ പാക് ടീം അംഗങ്ങള്‍ക്ക് ഗ്രൂപ്പായി മാത്രം പുറത്തേക്ക് പോകാനാണ് അനുമതി. വലിയ സുരക്ഷയാണ് പാകിസ്താനി ടീമിനായി ഒരുക്കിയിരിക്കുന്നത്. 2014ലെ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന് ശേഷം ഗ്യാലറിയില്‍ നിന്നും മോശം പ്രതികരണം പാക് ടീമിന് നേര്‍ക്ക് ഉണ്ടായതിന്റെ സാഹചര്യത്തില്‍ കൂടിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com