ഇതുപോലെ ഞങ്ങള്‍ ആഘോഷിച്ചാലോ? ഏറ്റവും മോശം ടീമാകും ഞങ്ങള്‍; കോഹ് ലിയെ കുത്തിയും സച്ചിന് മറുപടി നല്‍കിയും ഓസീസ് കോച്ച്‌

ഒരു ദയയുമില്ലാതെ ആഘോഷിച്ച ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് എത്തുകയാണ് ഓസ്‌ട്രേലിയന്‍ കോച്ച് ലാംഗര്‍
ഇതുപോലെ ഞങ്ങള്‍ ആഘോഷിച്ചാലോ? ഏറ്റവും മോശം ടീമാകും ഞങ്ങള്‍; കോഹ് ലിയെ കുത്തിയും സച്ചിന് മറുപടി നല്‍കിയും ഓസീസ് കോച്ച്‌

ആദ്യ ഇന്നിങ്‌സില്‍ ഇഷാന്ത് അശ്വിന്റെ കുറ്റി തെറിപ്പിച്ചപ്പോള്‍ തന്നെ ഓസ്‌ട്രേലിയയിലെ തീപാറും ആഘോഷത്തിന് കോഹ് ലി തുടക്കം കുറിച്ചിരുന്നു. ഓസീസ് വിക്കറ്റുകള്‍ വീഴുമ്പോഴെല്ലാം ഒരു ദയയുമില്ലാതെ ആഘോഷിച്ച ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് എത്തുകയാണ് ഓസ്‌ട്രേലിയന്‍ കോച്ച് ലാംഗര്‍. 

കോഹ് ലി ആഘോഷിച്ചത് പോലെ ഓസീസ് ടീം കാണിച്ചാല്‍ ലോകത്തിലെ ഏറ്റവും മോശം ടീം എന്നാകും ഞങ്ങളെ മുദ്രകുത്തുക എന്നാണ് ലാംഗര്‍ പറയുന്നത്. അത് പരിധിന വിട്ടിട്ടില്ല? അല്ലേ? എന്നാല്‍ ആ അഭിനിവേഷം തനിക്ക് ഇഷ്ടമാണെന്നും ലാംഗര്‍ പറയുന്നു. ബാക്ക്ഫൂട്ടില്‍ കളിച്ച ഓസീസ് ബാറ്റ്‌സ്മാന്‍മാരെ വിമര്‍ശിച്ച സച്ചിനും ലാംഗര്‍ മറുപടി നല്‍കുന്നു. 

അലന്‍ ബോര്‍ഡറും, ഡേവിഡ് ബൂണും, സ്റ്റീവ് വോയും മാര്‍ക്ക് വോയും, റിക്കി പോണ്ടിങ്ങുമെല്ലാം അടങ്ങിയ ഓസീസിനെതിരെയാണ് സച്ചിന്‍ കളിച്ചത്. ടെസ്റ്റ് കളിച്ച് അവര്‍ക്കുള്ള അനുഭവ സമ്പത്തിനെ കുറിച്ച് പറയേണ്ടതില്ല. എന്നാല്‍ ഇപ്പോഴത്തെ ടീം, പ്രത്യേകിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടെസ്റ്റില്‍ പരിചയം തീരെ കുറവാണ്. 

ഞങ്ങള്‍ക്ക് അവരോടൊപ്പം ക്ഷമയോടെ ഇരിക്കണം. മുപ്പത്തും അന്‍പതും ടെസ്റ്റ് മത്സരങ്ങളുടെ അനുഭവ സമ്പത്ത് അവര്‍ക്ക് നല്‍കാന്‍ നമുക്കാകില്ല. അവരത് കളിച്ച് തന്നെ നേടണം എന്നും സച്ചിന് മറുപടിയായി ഓസീസ് കോച്ച് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com