മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി പോരില്‍ ലിവര്‍പൂളിനെന്ത് കാര്യം? പിന്നെ ഞങ്ങള്‍ക്ക് ഒന്നാമത് എത്തണ്ടേ?

നിലവില്‍ രണ്ട് പോയിന്റ് വ്യത്യാസമാണ് മാഞ്ചസ്റ്ററും ലിവര്‍പൂളുംതമ്മിലുള്ളത്
മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി പോരില്‍ ലിവര്‍പൂളിനെന്ത് കാര്യം? പിന്നെ ഞങ്ങള്‍ക്ക് ഒന്നാമത് എത്തണ്ടേ?

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ചെല്‍സിയെ നേരിടും. പോയിന്റ് ടേബിളെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ക്കാണ് കളിയില്‍ കൂടുതല്‍ താത്പര്യം. ഇന്ന് ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാമതേക്കെത്തും. 

നിലവില്‍ രണ്ട് പോയിന്റ് വ്യത്യാസമാണ് മാഞ്ചസ്റ്ററും ലിവര്‍പൂളും
തമ്മിലുള്ളത്. ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. തോല്‍വി അറിയാതെ ലീഗില്‍ മുന്നേറുകയാണ് ചാമ്പ്യന്മാര്‍. തുടര്‍ച്ചയായി ഏഴ് കളികള്‍ സിറ്റി ജയിച്ചു കഴിഞ്ഞു. കളിച്ച പതിനഞ്ചില്‍ സമനിലയില്‍ പിരിഞ്ഞത് രണ്ട് കളിയും. വോല്‍വ്‌സിനെതിരെ തോല്‍വി നേരിട്ടതിന് ശേഷം എത്തുന്ന ചെല്‍സി ഗാര്‍ഡിയോളയുടെ സംഘത്തിനെതിരേയും തോല്‍വി വഴങ്ങിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ചെല്‍സിയുടെ പോയിന്റ് വ്യത്യാസം 13ലേക്കെത്തും. 

ചെല്‍സിക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഗാര്‍ഡിയോയ്ക്കുള്ളത് എന്നതും ചെല്‍സിയുടേയും ലിവര്‍പൂളിന്റേയും ആരാധകരുടെ പ്രതിക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. സെര്‍ജിയോ അഗ്യുറോയുടെ പരിക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലിയ വെല്ലുവിളി. കെവിന്‍ ഡേ ബ്രുയ്‌നെ ചെല്‍സിക്കെതിരേയും കളത്തിലിറങ്ങിയേക്കില്ല. അഗ്യുറോയ്ക്ക് പകരം ഗബ്രിയേല്‍ ജീസസ് എത്തിയേക്കാനാണ് സാധ്യത. സ്റ്റെര്‍ലിങ്ങും പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയേക്കും.

പുതിയ കോച്ചിന് കീഴില്‍ മികച്ച തുടക്കമാണ് ചെല്‍സിക്ക് ലഭിച്ചത്. എന്നാല്‍ ടോട്ടന്‍ഹാമിന്റെ കയ്യില്‍ നിന്നും ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍വി നേരിട്ടതിന് ശേഷം പരുങ്ങലിലാണ് ചെല്‍സി. പോയിന്റ് ടേബിളില്‍ അവസാന നാലില്‍ ഇടം പിടിക്കണം എങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സിക്ക് അത്ഭുതം കാണിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com