സെഞ്ചുറിയുമായി പടിയിറക്കം ഗംഭീരമാക്കുന്നു, ആ കാലില്‍ ഒന്നുതൊടാന്‍ പാഞ്ഞടുത്ത് ആരാധകന്‍

185 പന്തില്‍ നിന്നും 10 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഗംഭീറിന്റെ 112 റണ്‍സ് പിറന്ന ഇന്നിങ്‌സ്
സെഞ്ചുറിയുമായി പടിയിറക്കം ഗംഭീരമാക്കുന്നു, ആ കാലില്‍ ഒന്നുതൊടാന്‍ പാഞ്ഞടുത്ത് ആരാധകന്‍

ക്രിക്കറ്റ് ജീവിതത്തിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി ഗൗതം ഗംഭീര്‍. ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി സെഞ്ചുറി നേടിയതിന് ശേഷമാണ് ഗംഭീര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. 

185 പന്തില്‍ നിന്നും 10 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഗംഭീറിന്റെ 112 റണ്‍സ് പിറന്ന ഇന്നിങ്‌സ്. ഒടുവില്‍ ആന്ധ്രയുടെ ഷോയിബിന്റെ പന്തില്‍ ശ്രികറിന് ക്യാച്ച് നല്‍കി ഗംഭീര്‍ ക്രീസ് വിട്ടു. ആന്ധ്രയുടെ 390 റണ്‍സ് പിന്തുടരുന്ന ഡല്‍ഹിയെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന സ്‌കോറില്‍ എത്തിച്ചാണ് ഗംഭീര്‍ മടങ്ങിയത്. 

നിലവിലെ സാഹചര്യത്തില്‍ കളി സമനിലയിലേക്ക് നീങ്ങുകയാണ് എങ്കില്‍ ഗംഭീറിന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചേക്കില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഗംഭീറിന്റെ അവസാന മത്സരമാണ് ഇത്. ഐപിഎല്ലിലും താന്‍ ഉണ്ടാവില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിക്ക് വേണ്ടി കളിക്കാന്‍ ക്രീസില്‍ നില്‍ക്കവെ ആരാധകന്‍ സുരക്ഷാ വലയം ഭേദിച്ചെത്തി ഗംഭീറിന്റെ അടുത്തെത്തിയിരുന്നു. സെവാഗ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കാതിരുന്ന വിരമിക്കല്‍ മത്സരം എന്ന അവസരം ഗംഭീറിനും ലഭിക്കാതിരുന്നതിലെ ആരാധകരുടെ വിമര്‍ശനം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com