സ്ലിപ്പില്‍ ഫീല്‍ഡും ചെയ്യാം ഡാന്‍സും കളിക്കാം; കളിക്കിടെ തകര്‍പ്പന്‍ ഡാന്‍സുമായി കോഹ് ലി

മഴ ശല്യം ചെയ്ത മൂന്നാം ദിനം ചുവടുവെച്ചായിരുന്നു കോഹ് ലി ആരാധകരേയും ടീം അംഗങ്ങളേയും ടെസ്റ്റിന്റെ ക്ഷീണത്തില്‍ നിന്നും ഉണര്‍ത്തിയത്
സ്ലിപ്പില്‍ ഫീല്‍ഡും ചെയ്യാം ഡാന്‍സും കളിക്കാം; കളിക്കിടെ തകര്‍പ്പന്‍ ഡാന്‍സുമായി കോഹ് ലി

സാഹചര്യം എന്തായാലും എങ്ങിനെ കളിയുടെ സ്പിരിറ്റ് നിലനിര്‍ത്തണം എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് നന്നായി അറിയാം. അഡ്‌ലെയ്ഡിലും അത് കണ്ടു. മഴ ശല്യം ചെയ്ത മൂന്നാം ദിനം ചുവടുവെച്ചായിരുന്നു കോഹ് ലി ആരാധകരേയും ടീം അംഗങ്ങളേയും ടെസ്റ്റിന്റെ ക്ഷീണത്തില്‍ നിന്നും ഉണര്‍ത്തിയത്. 

സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിലായിരുന്നു കോഹ് ലിയുടെ ചുവടുവയ്പ്പ്. വിരാടത് ഇഷ്ടപ്പെടുന്നു എന്ന തലക്കെട്ടോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് കോഹ് ലിയുടെ ഡാന്‍സ് ട്വീറ്റ് ചെയ്തത്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിനം ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ഹെഡ് പവലിയനിലേക്ക് മടങ്ങിയത്. 

ഇന്ത്യന്‍ സ്‌കോറിന് പതിനഞ്ച് റണ്‍സ് അകലെ ഓസീസ് ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തിരുന്നു. മങ്ങിയ കാലാവസ്ഥയെ തുടര്‍ന്ന് 45 മിനിറ്റ് വൈകിയാണ് മൂന്നാം ദിനം കളി ആരംഭിച്ചത്. നേരിയ ലീഡുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ചായയ്ക്ക് പിരിയുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 86 റണ്‍സ് എടുത്ത ഇന്ത്യയ്ക്ക് ഇപ്പോള്‍ 101 റണ്‍സിന്റെ ലീഡുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com