എവിടെ, വണ്‍ സീസണ്‍ സ്റ്റാറെന്ന് വിളിച്ചവര്‍, ഇത് അവര്‍ക്ക് കേള്‍ക്കാനുള്ള കണക്ക്‌

കുറച്ച് കളികള്‍ മാത്രമെടുത്ത് 40 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയവയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് സലയ്ക്ക് മുന്നിലുള്ളത്
എവിടെ, വണ്‍ സീസണ്‍ സ്റ്റാറെന്ന് വിളിച്ചവര്‍, ഇത് അവര്‍ക്ക് കേള്‍ക്കാനുള്ള കണക്ക്‌

വണ്‍ സീസണ്‍ സ്റ്റാര്‍ എന്ന് വിളിച്ചവരെ തിരയുകയായിരുന്നു ലിവര്‍പൂള്‍ ആരാധകര്‍ കഴിഞ്ഞ രാത്രി സമൂഹമാധ്യമങ്ങളിലെല്ലാം. ആ ഹാട്രിക് കാണിച്ചു കൊടുക്കുക മാത്രമല്ല വേണ്ടത്. പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോററായി എന്നതിന് പുറമെ, യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഗോളടിച്ചു കൂട്ടിയ കണക്കില്‍ മെസിക്ക് തൊട്ടു പിന്നിലുമുണ്ട് സല എന്ന് പറയണം. പിന്നെയുമുണ്ട് പറയാന്‍...

2017ല്‍ ലിവര്‍പൂളിലെത്തിയതിന് ശേഷം പ്രീമിയര്‍ ലീഗില്‍ ക്ലബിന് വേണ്ടി സല അടിക്കുന്ന നാല്‍പ്പതാമത്തെ ഗോളായിരുന്നു ബോണ്‍മൗത്തിനെതിരായ ആദ്യത്തേത്. ഹാരി കെയ്‌നിനെ പിന്നിലാക്കിയ സല ഹാട്രിക് നേടി മെസിക്ക് തൊട്ടുപിന്നിലുമെത്തി. 2014ല്‍ സുവാരസ് നേടിയതിന് ശേഷം ആദ്യമായിട്ടാണ് ഒരു ലിവര്‍പൂള്‍ താരം പുറത്ത് ഒരു ഹാട്രിക് സ്വന്തമാക്കുന്നത്. 

തന്റെ ഏറ്റവും മികച്ച ഫോമിലല്ല സലയെന്നത് സത്യം. എന്നിട്ടും ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ പത്ത് വട്ടം സല വല കുലുക്കി കഴിഞ്ഞു. ഹാരി കെയ്‌നിനേക്കാളും, അഗ്യുറോയ്ക്കും, ഹസാര്‍ഡിനും, സ്‌റ്റെര്‍ലിങ്ങിനും മുന്നില്‍ സലയുണ്ട്. സല അടിച്ച ഗോളുകളെല്ലാം ലിവര്‍പൂളിന് നിര്‍ണായകമായവയുമായിരുന്നു. കഴിഞ്ഞ പതിനൊന്ന് കളിയില്‍ നിന്നും ഒന്‍പത് വട്ടം സല വല കുലുക്കി. കുറച്ച് കളികള്‍ മാത്രമെടുത്ത് 40 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയവയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് സലയ്ക്ക് മുന്നിലുള്ളത്. 16 കളികളില്‍ തോല്‍വി അറിയാതെ മുന്നേറാന്‍ ലിവര്‍പൂളിന് സല നല്‍കിയ തുണ ചെറുതല്ല.

സലയുടെ പ്രീമിയര്‍ ലീഗിലെ പത്തില്‍ ഏഴ് ഗോളും കളിയിലെ ആദ്യ ഗോളുകളായിരുന്നു. അപ്പോഴെല്ലാം ലിവര്‍പൂളിനെ തുടക്കത്തില്‍ തന്നെ സല വേണ്ട ആധിപത്യം ഉറപ്പിച്ചു നല്‍കിയിരുന്നു എന്ന്. 25 യാര്‍ഡ് അകലെ നിന്നുമുള്ള ഫിര്‍മിനോയുടെ പാസ് ഓഫ് സൈഡ് വിളിക്ക് കാത്ത് നില്‍ക്കാതെ സല ഗോളാക്കി. ലിവര്‍പൂളിന് വേണ്ടിയുള്ള 54ാമത്തെ ഗോളായിരുന്നു അത്. ആ റെക്കോര്‍ഡില്‍ ഫിര്‍മിനോയ്ക്ക് ഒപ്പമെത്തിയപ്പോള്‍, പീറ്റര്‍ തോംപ്‌സന്‍, ഡേവിഡ് ഫെയര്‍ക്ലഫ്, ഗ്രേം സോനെസ് എന്നീ റെഡ്‌സ് മുന്‍ഗാമികളെയെല്ലാം സല പിന്നിലേക്ക് തള്ളി. 48ാം മിനിറ്റില്‍ ഫിര്‍മിനോയില്‍ നിന്നും പാസ് വാങ്ങി ബോണ്‍മൗത്തിന്റെ പ്രതിരോധ നിരയെ നേരിട്ടതില്‍ നിന്നു തന്നെ കാണാം സലയുടെ ക്ലാസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com