കാനഡയെ ​ഗോൾമഴയിൽ മുക്കി ഇന്ത്യ ; ​ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ

ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം
കാനഡയെ ​ഗോൾമഴയിൽ മുക്കി ഇന്ത്യ ; ​ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ

ഭുവനേശ്വർ : കാ​ന​ഡ​യെ തകർത്ത് ഇന്ത്യ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു.  ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം.  

ല​ളി​ത് ഉ​പാ​ധ്യാ​യ ഇ​ന്ത്യ​ക്കാ​യി രണ്ട് ​ഗോ​ൾനേടി. ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ്, ചി​ൻ​ഗ്ലേ​ഷ​ന സിം​ഗ്, അ​മി​ത് രോ​ഹി​ദാ​സ് എ​ന്നി​വ​രാ​ണു മ​റ്റു ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫ്ളോ​റി​സ് വാ​ൻ സ​ണ്‍ കാ​ന​ഡ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ഡയത്തോടെ ​ഗോൾ ശരാശരിയിൽ ബെൽജിയത്തിന് മുന്നിലെത്തിയ ഇന്ത്യ. പൂൾ സിയിൽ ഒന്നാമതായാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. 13 നാണ് ഇന്ത്യയുടെ ക്വാർട്ടർ മൽസരം. ക്വാർട്ടറിൽ ഹോളണ്ട് ഇന്ത്യയുടെ എതിരാളിയാകാനാണ് സാധ്യത. ക്വാർട്ടർ ഫൈനൽ ബർത്തിനായി ക്രോസ് ഓവർ മൽസരത്തിൽ‌ ബെൽജിയവും കാനഡയും ഏറ്റുമുട്ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com