കമന്ററിയില്ലാതെ ഒരു ഓവര്‍, പകരം സ്റ്റമ്പിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് മാത്രം; ക്രിക്കറ്റിലിങ്ങനെ ആദ്യം

ഇവിടെ സിക്‌സ് പറത്തുക എളുപ്പമല്ല കമിന്‍സ് എന്ന് പറഞ്ഞായിരുന്നു കമിന്‍സിന്റെ ചെവിക്ക് പിറകില്‍ നിന്നും പന്തിന്റെ വാക്കുകള്‍
കമന്ററിയില്ലാതെ ഒരു ഓവര്‍, പകരം സ്റ്റമ്പിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് മാത്രം; ക്രിക്കറ്റിലിങ്ങനെ ആദ്യം

ഇന്ത്യന്‍ താരങ്ങളെ ഇടം വലം തിരിയിക്കാതെ സ്ലെഡ്ജിങ്ങുമായി നിന്ന ഓസീസ് നിരയല്ല. ഇന്ത്യന്‍ താരങ്ങളുടെ സ്ലെഡ്ജിങ്ങില്‍ പ്രകോപിതരാവാതിരിക്കാന്‍ പാടുപെടുന്ന ഓസീസിനെയാണ് ഇപ്പോള്‍ കാണുന്നത്. സ്ലെഡ്ജ് ചെയ്ത് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പാടുപെടുത്തിയതാവട്ടെ ഇന്ത്യയുടെ യുവതാരം റിഷഭ് പന്തും. 

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സില്‍, ഇവിടെയുള്ള എല്ലാവരും പൂജാരയല്ല എന്ന് പറഞ്ഞായിരുന്നു ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ ആത്മവിശ്വാസത്തിന് നേര്‍ക്ക് പന്ത് കത്തികുത്തിയിറക്കിയത്. അതുകൊണ്ടും തീര്‍ന്നില്ലായിരുന്നു. രണ്ടാം ഇന്നിങ്‌സിലേക്ക് എത്തിയപ്പോള്‍, കുറച്ച് സിക്‌സുകളാവാം, ഇവിടെ സിക്‌സ് പറത്തുക എളുപ്പമല്ല കമിന്‍സ് എന്ന് പറഞ്ഞായിരുന്നു കമിന്‍സിന്റെ ചെവിക്ക് പിറകില്‍ നിന്നും പന്തിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com