ജയിച്ച് കയറിയതിന് പിന്നാലെ മോശം വാക്കുകളുമായി രവി ശാസ്ത്രി; ട്രാന്‍സ്ലേറ്റ് ചെയ്യില്ലെന്ന് ഗാവസ്‌കര്‍

ഇത് ഫാമിലി ചാനലാണ്, എനിക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാനാവില്ല
ജയിച്ച് കയറിയതിന് പിന്നാലെ മോശം വാക്കുകളുമായി രവി ശാസ്ത്രി; ട്രാന്‍സ്ലേറ്റ് ചെയ്യില്ലെന്ന് ഗാവസ്‌കര്‍

അഡ്‌ലെയ്ഡിലെ ജയം നല്‍കിയ ആവേശം ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ആ ആവേശം അതിരു വിട്ടതിന്റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയന്‍ വാലറ്റം പൊരുതി നിന്നതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നായിരുന്നു ശാസ്ത്രിയോട് ടിവി പാനലിസ്റ്റ് ചോദ്യം ഉന്നയിച്ചത്. ശാസ്ത്രി പറഞ്ഞ മറുപടി കേട്ട് അത് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഒടുവില്‍ ഗാവസ്‌കറിന് പറയേണ്ടി വന്നു.

ഗാവസ്‌കറിന് ഒപ്പം ഇരുന്നിരുന്ന ക്ലര്‍ക്കും ബൗച്ചറും കാര്യമറിയാതെ ആരാഞ്ഞുവെങ്കിലും പരിഭാഷപ്പെടുത്തി നല്‍കാന്‍ ഗാവസ്‌കര്‍ തയ്യാറായില്ല. ഇത് ഫാമിലി ചാനലാണ്, എനിക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാനാവില്ലെന്നായിരുന്നു ചിരി നിര്‍ത്താനാവാതെ ഗാവസ്‌കറിന്റെ വാക്കുകള്‍. ശാസ്ത്രിയുടെ വാക്കുകള്‍ കേട്ട അമ്പരപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ സമൂഹമാധ്യമങ്ങളിലും മറച്ചു വയ്ക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com