റിഷഭിന്റെ കൈകള്‍ ഭദ്രം? ഡിവില്ലിയേഴ്‌സിന് ഒപ്പമെത്തി റെക്കോര്‍ഡ് തീര്‍ത്ത് പന്ത്‌

ഒന്നാം ഇന്നിങ്‌സില്‍ ആറ് ഓസീസ് ബാറ്റ്‌സ്മാന്‍മാരേയും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് ഓസീസ് താരങ്ങളേയുമാണ് പന്ത് കൈയ്യിലൊതുക്കിയത്
റിഷഭിന്റെ കൈകള്‍ ഭദ്രം? ഡിവില്ലിയേഴ്‌സിന് ഒപ്പമെത്തി റെക്കോര്‍ഡ് തീര്‍ത്ത് പന്ത്‌

ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് രണ്ട് പരമ്പര പിന്നിടുമ്പോള്‍ തന്നെ റെക്കോര്‍ഡ് തീര്‍ത്ത് ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത്. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയെന്ന റെക്കോര്‍ഡിനൊപ്പമാണ് പന്ത് അഡ്‌ലെയ്ഡ് ടെസ്റ്റിലൂടെ എത്തിയിരിക്കുന്നത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പതിനൊന്ന് ക്യാച്ചുകള്‍ എടുത്താണ് പന്ത് ഈ റെക്കോര്‍ഡില്‍ ജാക് റസലിനും എബി ഡിവില്ലിയേഴ്‌സിനും ഒപ്പം എത്തിയത്. സ്റ്റാര്‍ക്കിനെ കൈകളില്‍ ഒതുക്കിയതോടെയായിരുന്നു പന്തിന്റെ നേട്ടം. ഒന്നാം ഇന്നിങ്‌സില്‍ ആറ് ഓസീസ് ബാറ്റ്‌സ്മാന്‍മാരേയും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് ഓസീസ് താരങ്ങളേയുമാണ് പന്ത് കൈയ്യിലൊതുക്കിയത്. ഇംഗ്ലണ്ടിന്റെ ബോബ് ടെയ്‌ലര്‍, ആദം ഗില്‍ക്രിസ്റ്റ്, വൃധിമാന്‍ സാഹ എന്നിവരെയാണ് പന്ത് പിന്നിലാക്കിയത്. ആറ് ടെസ്റ്റില്‍ നിന്നും 31 ക്യാച്ചുകള്‍ ഇരുപത്തിയൊന്നുകാരനായ പന്ത് കൈക്കലാക്കി കഴിഞ്ഞു. 

റെക്കോര്‍ഡ് ഇടുമ്പോഴും വിക്കറ്റിന് പിന്നില്‍ എങ്ങിനെ കളിക്കരുത് എന്നതിനുള്ള ഉദാഹരണം കൂടി പന്ത് കാട്ടിത്തന്നു. പെയ്‌നെ പുറത്താക്കാന്‍ കിട്ടിയ ക്യാച്ചെടുക്കാന്‍ പന്ത് നടത്തിയ ശ്രമം വരും നാളുകളില്‍ വിമര്‍ശകരുടെ ശ്രദ്ധ പിടിച്ചേക്കും. തന്റെ ഇടത് വശത്തേക്ക് എത്തിയ പന്ത് വലത് കൈകൊണ്ട് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. വലത് കൈ കൊണ്ട് പിടിക്കാന്‍ ശ്രമിച്ചതോടെ പന്ത് വലിയ വ്യത്യാസത്തില്‍ കടന്നു പോയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com