ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കൊഹ് ലി; കാലം കടന്നുപോകുന്നത് അറിയാത്തത് സ്വര്‍ഗത്തിലായതുകൊണ്ടെന്ന് അനുഷ്‌ക; താരങ്ങള്‍ക്ക് ഇന്ന് വിവാഹ വാര്‍ഷികം

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് മാച്ചിന്റെ ഇടവേളയില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരങ്ങള്‍
ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കൊഹ് ലി; കാലം കടന്നുപോകുന്നത് അറിയാത്തത് സ്വര്‍ഗത്തിലായതുകൊണ്ടെന്ന് അനുഷ്‌ക; താരങ്ങള്‍ക്ക് ഇന്ന് വിവാഹ വാര്‍ഷികം

ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലി തന്റെ ജീവിതത്തിലേക്ക് കൂട്ടിയിട്ട് ഇന്ന് ഒരു വര്‍ഷം. വിവാഹ വാര്‍ഷിക ദിനത്തില്‍ കൊഹ് ലി തന്റെ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് വിരാട് ട്വീറ്റ് ചെയ്തത്. അനുഷ്‌ക തന്റെ ഉറ്റസുഹൃത്തും സോള്‍മേറ്റുമാണ് എന്നാണ് വിരാട് പറയുന്നത്.

'ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. കാരണം ഇന്നലെ കഴിഞ്ഞപോലെയാണ് തോന്നുന്നത്. സമയം ശരിക്ക് ഒഴുകുകയാണ്. എന്റെ ഉറ്റ സുഹൃത്തിനും സോള്‍മേറ്റിനും വിവാഹദിനാശംസകള്‍. എന്നെന്നും എന്റേത്' കൊഹ് ലി ട്വീറ്റ് ചെയ്തു. വിവാഹചിത്രങ്ങള്‍ക്കൊപ്പമാണ് കൊഹ് ലിയുടെ ട്വീറ്റ്. 

കല്യാണത്തിന്റെ മനോഹരമായ വീഡിയോയ്‌ക്കൊപ്പമാണ് അനുഷ്‌കയുടെ പോസ്റ്റ്. ജീവിതം സ്വര്‍ഗമായതിനാലാണ് കാലം കടന്നു പോകുന്നത് അറിയാത്തത് എന്നാണ് അനുഷ്‌കയുടെ പോസ്റ്റില്‍ പറയുന്നത്. നല്ല മനുഷ്യനെ വിവാഹം കഴിച്ചാല്‍ ജീവിതം സ്വര്‍ഗമായിരിക്കുമെന്നും അനുഷ്‌ക പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma) on

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് മാച്ചിന്റെ ഇടവേളയില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരങ്ങള്‍. ഇപ്പോള്‍ ഇരുവരും ഓസ്‌ട്രേലിയയിലാണ്. പത്ത് വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളി ജയിച്ചതിന്റെ സന്തോഷത്തിനൊപ്പം വിവാഹവാര്‍ഷികം എത്തുന്നതോടെ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. പ്രിയതാരങ്ങള്‍ക്കുള്ള വിവാഹവാര്‍ഷികം ആശംസകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com