യുവിയുടെ അടിസ്ഥാന വില ഒരു കോടി മാത്രം; പക്ഷേ ടീമുകള്‍ യുവിയെ ചുറ്റം, കാരണമുണ്ട്‌

ഐപിഎല്‍ ലേലത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് യുവരാജ് സിങ്ങിന്റെ ഭാവി എന്താണെന്ന് അറിയുന്നതിനാവും
യുവിയുടെ അടിസ്ഥാന വില ഒരു കോടി മാത്രം; പക്ഷേ ടീമുകള്‍ യുവിയെ ചുറ്റം, കാരണമുണ്ട്‌

ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ടാണ്. ലേലത്തില്‍ പരിഗണിക്കുന്ന താരങ്ങളുടെ അന്തിമ ലിസ്റ്റ് ആയതോടെയാണ് തരങ്ങളുടെ അടിസ്ഥാന വിലയും പുറത്തു വരുന്നത്. 1.5 കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. 

2017ലെ താരലേലത്തില്‍ ഉനദ്ഘട്ടായിരുന്നു ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരം. എന്നാല്‍ മികച്ച പ്രകടനം ഉനദ്ഘട്ടിന് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നടത്താനായില്ല. ഇതോടെ പന്ത്രണ്ടാം സീസണിന് മുന്‍പായി ഉനദ്ഘട്ടിനെ രാജസ്ഥാന്‍ ടീമില്‍ നിന്നും ഒഴിവാക്കി. എങ്കിലും അടിസ്ഥാന വിലയില്‍ യുവരാജ് ഉള്‍പ്പെടെയുള്ള താരങ്ങളേക്കാള്‍ മുന്നിലാണഅ ഉനദ്ഘട്ട് എത്തിയിരിക്കുന്നത്. 

ഒരു കോടി രൂപയാണ് യുവരാജിന്റെ അടിസ്ഥാന വില. 346 ക്രിക്കറ്റ് താരങ്ങളെയാണ് ലേലത്തില്‍ പരിഗണിക്കുക. വൃധിമാന്‍ സാഹ, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍ എന്നിവരുടേയും അടിസ്ഥാന വില ഒരുകോടി രൂപയാണ്. 1.5 കോടി എന്ന അടിസ്ഥാന വിലയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒതുങ്ങിയപ്പോള്‍ രണ്ട് കോടി രൂപ അടിസ്ഥാന വില നേടിയ അഞ്ച് താരങ്ങളുണ്ട്. 

ഐപിഎല്‍ ലേലത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് യുവരാജ് സിങ്ങിന്റെ ഭാവി എന്താണെന്ന് അറിയുന്നതിനാവും. കഴിഞ്ഞ സീസണില്‍ പഞ്ചാബ് രക്ഷയ്‌ക്കെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവിക്കായിരുന്നില്ല. ഡല്‍ഹിക്കും, പുനെയ്ക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും വേണ്ടിയെല്ലാം യുവി കളിച്ചുവെങ്കിലും ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡ് തീര്‍ക്കാന്‍ യുവിക്കായിട്ടില്ല. 

ആരോണ്‍ ഫിഞ്ച്, മാക്‌സ്വെല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ ഐപിഎല്ലില്‍ ഉണ്ടാവില്ല. ഇത് ഫ്രാഞ്ചൈസികളുടെ കണ്ണ് യുവരാജിലേക്ക് എത്തിച്ചേക്കും. യുവിയുടെ അനുഭവ സമ്പത്തും, ലോക കപ്പ് മുന്നില്‍ കണ്ട് യുവി മികച്ച കളി പുറത്തെടുക്കും എന്ന പ്രതീക്ഷയും യുവിയെ ടീമിലേക്ക് എത്തിക്കാന്‍ ഫ്രാഞ്ചൈസികളെ പ്രേരിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com