ഇര്‍ഫാന്‍ പഠാന് വഴി തെളിയുന്നു; ഐപിഎല്‍ ലേലത്തില്‍ ആരെയെല്ലാം വാങ്ങണം എന്ന് ആരാധകരോട് ഡല്‍ഹി

ഇര്‍ഫാന്‍ പഠാനെ ഡല്‍ഹിയില്‍ എത്തിക്കണം എന്നാണ് ഭൂരിഭാഗം ആരാധകരുംഉന്നയിച്ച ആവശ്യം
ഇര്‍ഫാന്‍ പഠാന് വഴി തെളിയുന്നു; ഐപിഎല്‍ ലേലത്തില്‍ ആരെയെല്ലാം വാങ്ങണം എന്ന് ആരാധകരോട് ഡല്‍ഹി

ഐപിഎല്‍ താര ലേലത്തില്‍ പത്ത് താരങ്ങളെ ടീമിലേക്ക് എത്തിക്കുവാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ലക്ഷ്യം വയ്ക്കുന്നത്. ആ പത്ത് താരങ്ങള്‍ ആരെല്ലാം ആകണം എന്നതില്‍ ആരാധകരോട് അഭിപ്രായം ചോദിക്കുകയാണ് ടീം ഇപ്പോള്‍. ഇര്‍ഫാന്‍ പഠാനെ ഡല്‍ഹിയില്‍ എത്തിക്കണം എന്നാണ് ഭൂരിഭാഗം ആരാധകരും
ഉന്നയിച്ച ആവശ്യം. 

ജമ്മുകശ്മീര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍. ഐപിഎല്‍ ലേലത്തില്‍ 50 ലക്ഷം രൂപയാണ് പഠാന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ഈ സീസണില്‍ പഠാന്‍ ഐപിഎല്‍ കളിക്കുമെന്ന് ഉറപ്പായിരിക്കെയാണ് പഠാനെ സ്വന്തമാക്കാന്‍ ഡല്‍ഹിയോടെ ആരാധകര്‍ പറയുന്നത്. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന ഹെറ്റ്‌മേയറിനേയും ആരാധകര്‍ നിര്‍ദേശിക്കുന്നു. 

ശിഖര്‍ ധവാന്റഎ അസാന്നിധ്യത്തിലും ശ്രേയസ് അയ്യര്‍ തന്നെ ഡല്‍ഹിയെ നയിക്കുമെന്ന് ടീം വ്യക്തമാക്കിയിട്ടുണ്ട്. ബാറ്റ്‌സ്മാന്‍മാരില്‍ ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, മണ്‍റോ, കല്‍റ എന്നിവരും ഓള്‍ റൗണ്ടര്‍മാരായി ഹര്‍ഷള്‍ പട്ടേല്‍, രാഹുല്‍ തേവാതിയ, ക്രിസ് മോറിസ്, ജയന്ത് യാദവ് എന്നിവരും, ബൗളര്‍മാരായി ആവേഷ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, അമിത് മിശഅര, റബാഡ എന്നിവരുമാണ് ഡല്‍ഹി ടീമിലുള്ളത്. ഇനിയും പത്ത് താരങ്ങളെ ഡല്‍ഹിക്ക് ഈ താര ലേലത്തില്‍ സ്വന്തമാക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com