രണ്ടാം ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി; രോഹിത്തും അശ്വിനും കളിക്കില്ല; സാധ്യതാ ടീമില്‍ ഇവരെല്ലാം

രണ്ടാം ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി; രോഹിത്തും അശ്വിനും കളിക്കില്ല; സാധ്യതാ ടീമില്‍ ഇവരെല്ലാം

അഞ്ച് പേസര്‍മാര്‍ പതിമൂന്നംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇഷാന്ത് ശര്‍മ, ഭൂമ്ര, ഷമി എന്നിവര്‍ക്കൊപ്പം ഭുവിയും ഉമേഷ് യാദവുമാണ് സാധ്യത ടീമിലേക്ക് വരുന്നത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങുന്നതിന്‌ മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. രോഹിത് ശര്‍മ, ആര്‍.അശ്വിന്‍ എന്നിവര്‍ പെര്‍ത്തില്‍ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കില്ല. 

പരിക്കിനെ തുടര്‍ന്നാണ് ഇവര്‍ കളിക്കാത്തത് എന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. സന്നാഹ മത്സരത്തിന് ഇടയില്‍ പരിക്കേറ്റ പൃഥ്വി ഷായും പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് പെര്‍ത്തില്‍ ഇറങ്ങില്ല. പെര്‍ത്തിലെ ഫാസ്റ്റ് പിച്ചില്‍ രോഹിത്തിന്റെ അഭാവം ഇന്ത്യന്‍ ബാറ്റിങ് നിരയെ ബാധിക്കും. ഹനുമാ വിഹാരി ഇലവനിലേക്ക് എത്തിയാലും ഓസീസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന പെര്‍ത്തിലെ പിച്ചില്‍ വിഹാരിക്ക് എത്രമാത്രം പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്നതും സംശയമാണ്. രണ്ടാം ടെസ്റ്റിന് മുന്‍പായി 13 അംഗ ഇന്ത്യന്‍ സംഘത്തെ ഇന്ത്യ പ്രഖ്യാപിച്ചു. 

അഞ്ച് പേസര്‍മാര്‍ പതിമൂന്നംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇഷാന്ത് ശര്‍മ, ഭൂമ്ര, ഷമി എന്നിവര്‍ക്കൊപ്പം ഭുവിയും ഉമേഷ് യാദവുമാണ് സാധ്യത ടീമിലേക്ക് വരുന്നത്. ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍. ഹനുമാ വിഹാരിയും ഇടംപിടിച്ചിട്ടുണ്ട്. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ നാല് പേസര്‍മാരുമായി ഇന്ത്യ ഇറങ്ങുവാനാണ് സാധ്യത. രാഹുല്‍ വീണ്ടും ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തമായിരിക്കെ ഹനുമാന്‍ വിഹാരി പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്നാണ് ഇനി അറിയേണ്ടത്. 

ഇന്ത്യയുടെ 13 അംഗ ടീം; വിരാട് കോഹ് ലി, കെ.എല്‍.രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രഹാനെ, പന്ത്, ഹനുമാന്‍ വിഹാരി, രവീന്ദ്ര ജഡേജ, ഭൂമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com