രോഹിത്തിന് പരിക്ക് തന്നെയാണോ? അതോ ഒഴിവാക്കിയതോ? ചോദ്യം ഉയരുന്നു

ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിലേറ്റ പരിക്കിനെ തുടര്‍ന്നുള്ള നടുവേദനയാണ് രോഹിത്തിന് വിനയായത് എന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം
2-
2-

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പക്ഷേ പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ, അശ്വിന്‍ എന്നിവര്‍ പെര്‍ത്തില്‍ കളിക്കില്ലെന്ന ടീം മാനേജ്‌മെന്റിന്റെ പ്രഖ്യാപനത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് ആരാധകരിപ്പോള്‍. 

പരിക്കിനെ തുടര്‍ന്ന് തന്നെയാണോ രോഹിത്തിനെ പുറത്താക്കിയത്? അതോ രോഹിത്തിനെ ഒഴിവാക്കുകയായിരുന്നുവോ എന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ചോദ്യം. രോഹിത്തിന് പകരം ഹനുമാ വിഹാരിയെ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിലോ, പരിശീലനത്തിന് ഇടയിലോ ഇരുവര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നില്ല. 

പെര്‍ത്തിലേത് ബൗളിങ് വിക്കറ്റ് ആയതിനാല്‍ രോഹിത്തിനെ മനപൂര്‍വം ഒഴിവാക്കിയതാവാം. വിഹാരിക്ക് അവസരം നല്‍കുന്നതിന് വേണ്ടിയുമായിരിക്കാം അത്. പെര്‍ത്തില്‍ വിഹാരി സ്‌കോര്‍ ചെയ്താല്‍ പിന്നെ രോഹിത്തിന് പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തുക പ്രയാസമാകും എന്ന് വ്യക്തമാണ്. അഡ്‌ലെയ്ഡില്‍ തന്റെ ബാറ്റിങ് ശൈലിയില്‍ കളിക്കാനായിരുന്നു രോഹിത് ശ്രമിച്ചത്. പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാനുള്ള ശ്രമം രോഹിത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. തുടരെ സിക്‌സ് അടിച്ച് മേല്‍ക്കൈ നേടാനുള്ള രോഹിത്തിന്റെ ശ്രമം അഡ്‌ലെയ്ഡില്‍ പരാജയപ്പെട്ടിരുന്നു.

അഡ്‌ലെയ്ഡില്‍ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിലേറ്റ പരിക്കിനെ തുടര്‍ന്നുള്ള നടുവേദനയാണ് രോഹിത്തിന് വിനയായത് എന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം. രോഹിത്തിന് പകരം വിഹാരിയും അശ്വിനു പകരം ജഡേജയും ടീമിലേക്കെത്തുന്നത് ഗുണമാകുമോ, അതോ പരാജയപ്പെടുമോയെന്ന ആശങ്കയണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഉടലെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com