ലോക കപ്പ് ഹോക്കി; സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും, പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ല

1975ന് ശേഷം ലോക കപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ ഇന്ത്യക്കായിട്ടില്ല
ലോക കപ്പ് ഹോക്കി; സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും, പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ല

ലോക കപ്പ് ഹോക്കിയില്‍ നെതര്‍ലാന്‍ഡിനെ തകര്‍ത്ത് സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. 1975ന് ശേഷം ലോക കപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ ഇന്ത്യക്കായിട്ടില്ല. എന്നാല്‍ വെറും കയ്യോടെ തങ്ങള്‍ കളി അവസാനിപ്പിക്കില്ലെന്ന ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ്ങിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഇന്ത്യ. 

എന്നാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് തീരെ എളുപ്പമല്ല കാര്യങ്ങള്‍. നെതര്‍ലാന്‍ഡ്‌സിനെ ഇതുവരെ ഇന്ത്യ ലോക കപ്പ് മത്സരത്തില്‍ തോല്‍പ്പിച്ചിട്ടില്ല. നെതര്‍ലാന്‍ഡ്‌സിന് തന്നെയാണ് മുന്‍തൂക്കം എങ്കിലും ഇന്ത്യയുടെ യുവ നിര ചരിത്രം തിരുത്തിയെഴുതാന്‍ രണ്ടും കല്‍പ്പിച്ച് കലിംഗ സ്റ്റേഡിയത്തില്‍ ഇറങ്ങുമെന്ന് ഉറപ്പ്. 

എതിരാളികളുടെ ചെറിയ പിഴവുകള്‍ പോലും വലിയ നേട്ടമാക്കിയെടുക്കുന്നവരാണ് മൂന്ന് വട്ടം ലോക ചാമ്പ്യന്മാരായ നെതര്‍ലാന്‍ഡ്, ആക്രമണത്തിന്റെ മറ്റൊരു രൂപം. കഴിഞ്ഞ നാല് കളിയില്‍ നിന്നും 18 ഗോളുകള്‍ അടിച്ച അവര്‍ 25 ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. 136 സര്‍ക്കിള്‍ പെനട്രേഷന്‍സും അതില്‍പ്പെടുന്നു. എന്നാല്‍ നെതര്‍ലാന്‍ഡ്‌സിന്റെ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് ഇന്ത്യയുടേത് എന്നത് നമുക്ക് നേട്ടമാകുന്നുണ്ട്. പക്ഷേ നെതര്‍ലാന്‍ഡ്‌സ് ആ ശൈലിയുടെ അധികാരയകാരുമ്പോള്‍ ഇന്ത്യയ്ക്ക് എത്രമാത്രം പിടിച്ചു നില്‍ക്കാനാവുമെന്ന് കണ്ടറിയണം. 

പെനാല്‍റ്റി കോര്‍ണറില്‍ നിന്നും ഗോള്‍ വല കുലുക്കുന്നതിലാണ് നെതര്‍ലാന്‍ഡ്‌സിന്റെ ദൗര്‍ഭല്യം. കഴിഞ്ഞ നാല് കളിയില്‍ നിന്നും 25 പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ അതില്‍ ഒരെണ്ണം മാത്രമാണ് അവര്‍ക്ക് ഗോളാക്കാന്‍ സാധിച്ചത്. ഇന്ത്യക്കാവട്ടെ അടിച്ച 12 ഗോളില്‍ നാലും വന്നത് പെനാല്‍റ്റി കോര്‍ണറില്‍ നിന്നും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com