പെര്‍ത്ത് ടെസ്റ്റ്; ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞടുത്തു; കരുതലോടെ തുടക്കം

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു
പെര്‍ത്ത് ടെസ്റ്റ്; ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞടുത്തു; കരുതലോടെ തുടക്കം

പെര്‍ത്ത്: ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. വിക്കറ്റ് നഷ്ടപ്പെടാതെ ഓസ്‌ട്രേലിയ 66 റണ്‍സെടുത്തിട്ടുണ്ട്.  മാര്‍കസ് ഹാരിസും ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍.പേസ് ബോളര്‍ ഉമേഷ് യാദവും ഹനുമാ വിഹാരിയും ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങും.

പരുക്കിന്റെ പിടിയിലുള്ള രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്ക് ഇന്നത്തെ മല്‍സരം നഷ്ടമാകും. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഫീല്‍ഡിങിനിടെയാണു രോഹിതിനു പരുക്കേറ്റത്. പേശി വേദനയാണ് അശ്വിനു വിനയായത്.
ഓസീസ് മണ്ണിലെ കന്നി പരമ്പര നേട്ടത്തോടെ ക്രിക്കറ്റിലെ പുതു ചരിത്രത്തിലേക്കുള്ള കോഹ്‌ലിപ്പടയുടെ യാത്ര ആയാസകരമാകില്ല എന്നുറപ്പാണ്. 4 മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലാണിപ്പോള്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നീ 3 പേസര്‍മാര്‍ ആദ്യ ടെസ്റ്റില്‍ 11 വിക്കറ്റോടെ കരുത്തു കാട്ടിയപ്പോള്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരടങ്ങിയ ഇന്ത്യന്‍ പേസ് ത്രയം സ്വന്തമാക്കിയത് 14 വിക്കറ്റ്. പേസ് ബോളര്‍മാരുടെ പ്രകടനം പെര്‍ത്തില്‍ നിര്‍ണായകമാകും.

ഓഫ് സ്റ്റംപ് ലെങ്തില്‍ കണിശതയോടെ പന്തെറിയുന്ന ഹെയ്‌സല്‍വുഡാണ് ഓസീസ് പേസര്‍മാരില്‍ മികച്ചുനില്‍ക്കുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 3 ടെസ്റ്റിലെ 60 വിക്കറ്റുകളില്‍ 51 വിക്കറ്റ് സ്വന്തമാക്കിയത് ഇന്ത്യയുടെ പേസ് ബോളര്‍മാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com