ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആകര്‍ഷണം വ്യക്തം; വനിതാ ടീമിന്റെ പരിശീലകനാവാന്‍ പ്രമുഖരുടെ നിര

ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച ഗാരി കിര്‍സ്റ്റണ്‍ മുതല്‍ ഹെര്‍ഷല്‍ ഗിബ്‌സ് വരെയുള്ള 13 പേരാണ് അപേക്ഷയുമായി എത്തിയിരിക്കുന്നത്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആകര്‍ഷണം വ്യക്തം; വനിതാ ടീമിന്റെ പരിശീലകനാവാന്‍ പ്രമുഖരുടെ നിര

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ മുന്നോട്ടു വന്ന് പ്രമുഖ താരങ്ങള്‍. ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച ഗാരി കിര്‍സ്റ്റണ്‍ മുതല്‍ ഹെര്‍ഷല്‍ ഗിബ്‌സ് വരെയുള്ള 13 പേരാണ് അപേക്ഷയുമായി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാമ്പത്തിക ശക്തിയും, ഇന്ത്യയുടെ ക്രിക്കറ്റ് സംസ്‌കാരവുമെല്ലാമാണ് ഇവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. 

ഗാരി കിര്‍സ്റ്റണ്‍, വാട്ട്‌മോര്‍, ഡേവിഡ് ജോണ്‍സന്‍, രാകേഷ് ശര്‍മ, മനോജ് പ്രഭാകര്‍, ഒവൈസ് ഷാ, ഹെര്‍ഷല്‍ ഗിബ്‌സ്, ഡിമിതിര്‍ മസ്‌കാരനാസ്, ഡൊമിനിക് തോര്‍നലി, ഗാര്‍ഗി ബാനര്‍ജി, വിദ്യുത് ജയ്‌സിംഹ, രമേശ് പവാര്‍, കോലില്‍ സില്ലര്‍ എന്നിവരാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന ശമ്പളവും, പേരും, നല്ല അന്തരീക്ഷവുമാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഇവരെ ആകര്‍ശിക്കുന്നത്. 

ഗാര്‍ഗി ബാനര്‍ജിയാണ് അപേക്ഷ നല്‍കിയിരിക്കുന്ന ഒരേയൊരു വനിത. ഡിസംബര്‍ 20നാണ് അഭിമുഖം നടക്കുക. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റേയും, ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റേയും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഗാരി. ബിസിസിഐ ഗാരിയെ തിരഞ്ഞെടുത്താല്‍ ബാംഗ്ലൂരിന് പുതിയ കോച്ചിനെ കണ്ടെത്തേണ്ടി വരും. 

ഹര്‍മന്‍പ്രീതിന്റേയും മന്ദാനയുടേയും പിന്തുണയുണ്ടെങ്കിലും രമേശ് പവാര്‍ വീണ്ടും പരിശീലക സ്ഥാനത്തേക്ക് എത്തുവാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരം തീരുമാനമെടുത്താല്‍ ടീമിനുള്ളില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com