കരിയറില്‍ നേട്ടമെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലുമുണ്ടോ? ശാസ്ത്രിക്കെതിരെ ഗംഭീര്‍

കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും കരിയറില്‍ എന്ത് നേട്ടമാണ് ശാസ്ത്രിയുണ്ടാക്കിയത്
കരിയറില്‍ നേട്ടമെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലുമുണ്ടോ? ശാസ്ത്രിക്കെതിരെ ഗംഭീര്‍

ധോനിയുടെ നയകത്വത്തെ എണ്ണിയെണ്ണി വിമര്‍ശിക്കുകയായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ഗൗതം ഗംഭീര്‍. ധോനിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയെയാണ് ഗംഭീര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. വിദേശ പര്യടനങ്ങളില്‍ മികവ് കാണിക്കുന്ന ടീമുകളില്‍ ഒന്നാമത് ഇന്ത്യയാണെന്ന ശാസ്ത്രിയുടെ അഭിപ്രായത്തിനെതിരെയായിരുന്നു ഗംഭീറിന്റെ രൂക്ഷ പ്രതികരണം. 

ഈ വര്‍ഷം വിദേശ മണ്ണില്‍ ഒരു ടെസ്റ്റ് ജയം നമ്മള്‍ നേടിയിട്ടില്ല. ഓസ്‌ട്രേലിയ മാത്രമാണ് നമുക്ക് മുന്നിലുള്ള അവസാന പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളിലും വിദേശത്ത് ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ് മികച്ചതല്ല. ഇന്ത്യയുടെ പോരായ്മയാണ് ഇത് എടുത്ത് കാണിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറില്‍ എന്താണ് ശാസ്ത്രി നേടിയത് എന്നും ഗംഭീര്‍ ചോദിക്കുന്നു. 

കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും കരിയറില്‍ എന്ത് നേട്ടമാണ് ശാസ്ത്രിയുണ്ടാക്കിയത്. എടുത്ത് പറയത്തക്ക ഒന്നും അദ്ദേഹത്തിന് പറയാനില്ലെന്നും ഗംഭീര്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇടയിലായിരുന്നു, ഇന്ത്യയാണ് മികച്ച ടൂറിങ് ടീം എന്ന ശാസ്ത്രിയുടെ വാക്കുകള്‍. 

15 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട മികച്ച ടീം ഇതാണെന്ന ശാസ്ത്രിയുടെ വാക്കുകള്‍ക്കെതിരെ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല സമിതിയും പ്രതികരിച്ചിരുന്നു. നായകനും കോച്ചും മറ്റ് പ്രമുഖ താരങ്ങളും പങ്കെടുത്ത യോഗത്തിലായിരുന്നു ഇടക്കാലഭരണസമിതി അംഗം ശാസ്ത്രിയെ വിമര്‍ശിച്ചത്. മികച്ച ടീമാണോ അല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട എന്നായിരുന്നു സിഒഎ അംഗം ശാസ്ത്രിയോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com