പെര്‍ത്ത് ടെസ്റ്റ് : ഓസ്‌ട്രേലിയ 326 ന് പുറത്ത് ; ഇഷാന്തിന് നാലുവിക്കറ്റ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 326 റണ്‍സിന് എല്ലാവരും പുറത്തായി
പെര്‍ത്ത് ടെസ്റ്റ് : ഓസ്‌ട്രേലിയ 326 ന് പുറത്ത് ; ഇഷാന്തിന് നാലുവിക്കറ്റ്

പെര്‍ത്ത് : പെര്‍ത്തില്‍ നടക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 326 റണ്‍സിന് എല്ലാവരും പുറത്തായി. ആറിന് 277 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുരരാരംഭിച്ച ഓസീസിന് 49 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ നാലു വിക്കറ്റ് നേടി. 

38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്ന്‍, 19 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്(6), ഹേസല്‍വുഡ്(പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. 

ഇന്ത്യയുടെ ഉമേഷ് യാദവും ബുംറയും ഹനുമ വിഹാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ മര്‍ക് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഓസീസ് ഇന്നിംഗ്‌സിന് കരുത്തേകിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com