പ്രണയം തകര്‍ന്നു; മറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

ഫുട്‌ബോള്‍ താരം ഒളീവയ്ക്ക് സ്‌നേഹ സമ്മാനമായി വാങ്ങി നല്‍കിയതായിരുന്നു ഈ വീട്
പ്രണയം തകര്‍ന്നു; മറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

ബ്യൂണസ് ഏറീസ്: ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മാറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നതോടെയാണ് 28കാരിയായ റോസിയോ ഒളീവ മറഡോണയെ വെളിയില്‍ തള്ളിയത്. 58കാരനായ മാറഡോണയും ഒളീവയും ആറു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. 

ബ്യൂണസ് ഏറീസിലുള്ള വീട്ടില്‍ നിന്നാണ് മറഡോണ പുറത്താക്കപ്പെട്ടത്. ഫുട്‌ബോള്‍ താരം ഒളീവയ്ക്ക് സ്‌നേഹ സമ്മാനമായി വാങ്ങി നല്‍കിയതായിരുന്നു ഈ വീട്. മാറഡോണയുമായുള്ള ബന്ധം അവസാനിച്ചതായി ഒളീവ അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തി. എല്‍ ന്യൂവ ചാനലില്‍ വന്ന ടോജാസ് ലാസ് ടാര്‍ഡെസ് എന്ന പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തല്‍.  ഒരാഴ്ച നീണ്ട നിരന്തരമായ കലഹത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും ഒളീവ പറഞ്ഞതായി പൊക്കോറാറോ വ്യക്തമാക്കുന്നു. 

ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വേര്‍പിരിയല്‍. മുന്‍ ഫുട്‌ബോള്‍ താരമായ ഒളീവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മാറഡോണയെ കണ്ടുമുട്ടുന്നത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്‌നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മാറഡോണ ഒളീവയുമായി പ്രണയത്തിലാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com