ലോക ബാഡ്മിന്റണ്‍ ടൂര്‍; ഫൈനലിലേക്ക് കുതിച്ച് സിന്ധു, വീണ്ടും വീഴരുതെന്ന്‌ആരാധകര്‍

ഈ സീസണില്‍ അഞ്ച് ഫൈനലുകള്‍ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡലിസ്റ്റ് കളിച്ചെങ്കിലും രക്ഷയുണ്ടായില്ല
ലോക ബാഡ്മിന്റണ്‍ ടൂര്‍; ഫൈനലിലേക്ക് കുതിച്ച് സിന്ധു, വീണ്ടും വീഴരുതെന്ന്‌ആരാധകര്‍

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍ 2018ല്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരം പി.വി.സിന്ധു. സെമിയില്‍ തായ്‌ലാന്‍ഡിന്റെ രചനോക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചാണ് സിന്ധു ഫൈനലിലേക്ക് കടക്കുന്നത്. സ്‌കോര്‍ 21-16, 25-23. 

കഴിഞ്ഞ വര്‍ഷം ലോ ബാഡ്മിന്റണ്‍ ടൂര്‍ ഫൈനലില്‍ തലനാരിഴയ്ക്കായിരുന്നു സിന്ധുവിന് കിരീടം നഷ്ടമായത്. എന്നാല്‍ ഇത്തവണ കിരീടം പിടിക്കാന്‍ ഉറച്ചാണ് ലോക ആറാം നമ്പര്‍ താരം കോര്‍ട്ടിലിറങ്ങുന്നത്. 54 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് തായ് താരത്തെ തോല്‍പ്പിച്ച് സിന്ധു കുതിച്ചത്. 6-4 എന്ന നിലയില്‍ നില്‍ക്കെ രചനോക്‌ സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി കളി പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും 20 മിനിറ്റ് കൊണ്ട് സിന്ധു ആദ്യ സെറ്റ് കൈക്കലാക്കി. രണ്ടാം സെറ്റില്‍ ലോക എട്ടാം നമ്പര്‍ താരം ശക്തമായി തിരിച്ചടിച്ചു. ടൈ ബ്രേക്കറിലേക്കെത്തിയ മത്സരം ഒടുവില്‍ സിന്ധു പിടിച്ചെടുത്തു.

ഈ വര്‍ഷം പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നും കിരീടം നേടാന്‍ സിന്ധുവിനായിട്ടില്ല. ഈ സീസണില്‍ അഞ്ച് ഫൈനലുകള്‍ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡലിസ്റ്റ് കളിച്ചെങ്കിലും രക്ഷയുണ്ടായില്ല. ലോക ചാമ്പ്യന്‍ഷിപ്പ്,കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെല്ലാം ഫൈനല്‍ വരെ എത്തിയെങ്കിലും ഫൈനലില്‍ സിന്ധുവിന് പിഴച്ചുകൊണ്ടിരുന്നു. ഞായറാഴ്ച നടക്കുന്ന ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ ജപ്പാന്റഎ നസോമി ഒകുഹുരയാണ് സിന്ധുവിന്റെ എതിരാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com