ഇനി ഫൈനലില്‍ വീഴാനില്ല; ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ട് സിന്ധു, ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനലില്‍ കിരീടം 

ഈ വര്‍ഷം തുടരെ കണ്ട ആ പതിവ് സിന്ധു അങ്ങ് തെറ്റിച്ചു. ഏഴ് ഫൈനലുകളിലെ കാലിടര്‍ച്ചയ്ക്ക് അവസാനം കുറിച്ച് ആ കടമ്പ കടന്ന പി.വി.സിന്ധു
ഇനി ഫൈനലില്‍ വീഴാനില്ല; ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ട് സിന്ധു, ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനലില്‍ കിരീടം 

ഈ വര്‍ഷം തുടരെ കണ്ട ആ പതിവ് സിന്ധു അങ്ങ് തെറ്റിച്ചു. ഏഴ് ഫൈനലുകളിലെ കാലിടര്‍ച്ചയ്ക്ക് അവസാനം കുറിച്ച് ആ കടമ്പ കടന്ന പി.വി.സിന്ധു. ലോക ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ കിരീടം ചൂടി ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ്. 

കഴിഞ്ഞ വര്‍ഷവും ലോക ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് കാലിടറിയിരുന്നു. എന്നാല്‍ ഇത്തവണ ജപ്പാന്റെ നോസോമി ഒക്കുഹറയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് വിട്ടാണ് സിന്ധു വര്‍ഷാവസാനം ഗംഭീരമാക്കിയത്. സ്‌കോര്‍ 21-13, 21-17. 

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനലില്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഇതോടെ സിന്ധുവിന്റെ കിരീട നേട്ടം 14ലേക്കെത്തി. 48 ഷോട്ട് റാലി വരെ കണ്ട ഫൈനലില്‍ ജയം പിടിക്കാന്‍ ഉറച്ച് കളിക്കുന്നത് സിന്ധുവിന്റെ ശരീരഭാഷയില്‍ നിന്നുതന്നെ വ്യക്തമായിരുന്നു.  സെമി ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ രചനോക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചായിരുന്നു സിന്ധു ഫൈനലിലേക്ക് കടന്നത്. ഈ വര്‍ഷം പ്രധാന ടൂര്‍ണമെന്റുകളിലൊന്നും കിരീടം നേടാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ ഫൈനല്‍ വരെ എത്തിയെങ്കിലും സിന്ധുവിന് പിഴച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com