കിർമാനി, ധോണി, സാഹ ഇനി പിന്നിൽ; പന്ത് പിടിച്ച് റെക്കോർഡിട്ട് പന്ത്

വിക്കറ്റിന് പിന്നിൽ യുവ താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ 11 ക്യാച്ചുകൾ എടുത്ത പന്ത് ലോക റെക്കോർഡിനൊപ്പമെത്തിയിരുന്നു
കിർമാനി, ധോണി, സാഹ ഇനി പിന്നിൽ; പന്ത് പിടിച്ച് റെക്കോർഡിട്ട് പന്ത്

പെര്‍ത്ത്: ബാറ്റിങിൽ മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിക്കാതെ ഓസീസ് മണ്ണിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കഷ്ടപ്പെടുകയാണിപ്പോഴും. പക്ഷേ വിക്കറ്റിന് പിന്നിൽ യുവ താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ 11 ക്യാച്ചുകൾ എടുത്ത പന്ത് ലോക റെക്കോർഡിനൊപ്പമെത്തിയിരുന്നു. പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ മറ്റൊരു റെക്കോർ‍ഡും താരം സ്വന്തമാക്കി. 

ആദ്യ ടെസ്റ്റില്‍ 11 ക്യാച്ചുകളുമായി ലോക റെക്കോര്‍ഡിനൊപ്പമെത്തിയ പന്ത് രണ്ടാം ടെസ്റ്റില്‍ നാല് ക്യാച്ചുകള്‍ കൂടി എടുത്തതോടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ഇരകളെ സ്വന്തമാക്കുന്ന ഇന്ത്യന്‍ കീപ്പറെന്ന റെക്കോര്‍‍ഡാണ് സ്വന്തം പേരിലാക്കിയത്. ഈ പരമ്പരയില്‍ ഇതുവരെ 15 പേരെയാണ് റിഷഭ് പന്ത് ക്യാച്ചിലൂടെ മാത്രം പുറത്താക്കിയത്. അഡ്‌ലെയ്ഡില്‍ രണ്ടാം ഇന്നിങ്സിൽ ആറ് ക്യാച്ചുകളെടുത്ത പന്ത് ഒരു ടെസ്റ്റ് ഇന്നിങ്സിൽ ആറ് ക്യാച്ചുകളെടുക്കുന്ന ആദ്യ ഇന്ത്യന്‍ കീപ്പറെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 

ഓസീസിന്റെ രണ്ടാം ഇന്നിങ്സില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷിനെ പിടികൂടിയപ്പോഴാണ് പന്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 1979/80 പരമ്പരയില്‍ സയ്യിദ് കിര്‍മാനിയും(11 ക്യാച്ച് മൂന്ന് സ്റ്റംപിംഗും), 2012-2013 പരമ്പരയില്‍ എംഎസ് ധോണിയും (9 ക്യാച്ച് അഞ്ച് സ്റ്റംപിംഗ്), 2016-17 പരമ്പരയില്‍ വൃദ്ധിമാന്‍ സാഹയും(13 ക്യാച്ച് ഒറു സ്റ്റംപിംഗ്) 14 പുറത്താകലുകളില്‍ പങ്കാളികളായിരുന്നു. ധോണിയും കിര്‍മാനിയും സാഹയും സ്റ്റംപിംഗുകളിലം തിളങ്ങിയപ്പോൾ റിഷഭ് പന്തിന്റേത് എല്ലാം ക്യാച്ചുകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com