ഇങ്ങനേയും ഗതികേട്, നേട്ടങ്ങള്‍ ബിസിസിഐയെ വിളിച്ച് കാട്ടിക്കൊടുത്ത് കേരളത്തിന്റെ ഹീറോ

ഇങ്ങനേയും ഗതികേട്, നേട്ടങ്ങള്‍ ബിസിസിഐയെ വിളിച്ച് കാട്ടിക്കൊടുത്ത് കേരളത്തിന്റെ ഹീറോ

ഡല്‍ഹിക്കെതിരായ ജയത്തിന് ശേഷം സക്‌സേനയുടെ ട്വീറ്റാണ് ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിക്കുന്നത്

ഇന്ത്യന്‍ ടീമിലേക്ക് എത്തിപ്പിടിക്കുക എന്നത് എളുപ്പമല്ല. കഴിവിനൊപ്പം ഭാഗ്യവും തുണച്ചില്ലെങ്കില്‍ രക്ഷയില്ലെന്ന് വ്യക്തം. എന്നാല്‍ തന്റെ നേട്ടങ്ങള്‍ ബിസിസിഐയേയും ഐപിഎല്‍ ടീമുകളേയും വിളിച്ചു കാണിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ കേരളത്തിന്റെ രഞ്ജി ട്രോഫി ഹീറോ ജലജ് സക്‌സേനയ്ക്ക് അങ്ങിനെ ചെയ്യേണ്ടി വരുന്നു.

രഞ്ജിയില്‍ മികച്ച മുന്നേറ്റമാണ് ഈ സീസണില്‍ കേരളത്തിന്റേത്. ആ മുന്നേറ്റത്തിന് നിര്‍ണായകമായ പങ്ക് തുടരെ തുടരെ നല്‍കുന്നത് കേരളത്തിലേക്കെത്തിയ ഈ മധ്യപ്രദേശുകാരനും. ഡല്‍ഹിക്കെതിരായ ജയത്തിന് ശേഷം സക്‌സേനയുടെ ട്വീറ്റാണ് ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിക്കുന്നത്. 

ഡല്‍ഹിക്കെതിരായ ഒന്‍പത് വിക്കറ്റ് നേട്ടത്തോടെ  രഞ്ജിയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ലീഡിങ് വിക്കറ്റ് വേട്ടക്കാരന്‍ ഞാനാണ്. 193 വിക്കറ്റാണ് ഞാന്‍ വീഴ്ത്തിയത്. 46.3 എന്ന ബാറ്റിങ് ആവറേജില്‍ 3000 റണ്‍സും നേടി. ഈ സീസണില്‍ മൂന്ന് വട്ടം മാന്‍ ഓഫ് ദി മാച്ചായി. ഇങ്ങനെയായിരുന്നു സക്‌സേനയുടെ ട്വീറ്റ്. ബിസിസിഐ, ഐപിഎല്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിവരെ തന്റെ ട്വീറ്റില്‍ സക്‌സേന ടാഗ് ചെയ്തു. 

ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍ എന്ന പേര് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ മുപ്പത്തിമൂന്നുകാരന്‍ സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്നുമുള്ള വിളി തേടിയെത്തിയിട്ടില്ല ഇതുവരെ. 2016ല്‍ രാജ്യത്തെ മികച്ച ഓള്‍ റൗണ്ടര്‍ താരത്തിനുള്ള അമര്‍നാഥ് പുരസ്‌കാരം ബിസിസിഐ സക്‌സേനയ്ക്ക് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com