ഇന്ത്യ തകരുന്നു, ഓസീസ് പേസര്‍മാര്‍ക്കൊപ്പം അര്‍മാദിച്ച് ലിയോണും; പ്രതീക്ഷ മുഴുവന്‍ രഹാനേയില്‍

വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി തന്നെയാണ് രഹാനെ രണ്ടാം ഇന്നിങ്‌സിലെ ഈ നിര്‍ണായക ഘട്ടത്തില്‍ ബാറ്റ് ചെയ്യുന്നത്
ഇന്ത്യ തകരുന്നു, ഓസീസ് പേസര്‍മാര്‍ക്കൊപ്പം അര്‍മാദിച്ച് ലിയോണും; പ്രതീക്ഷ മുഴുവന്‍ രഹാനേയില്‍

പെര്‍ത്തില്‍ ഇന്ത്യ തകരുന്നു. 55 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും നാല് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നായകനേയും നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മടക്കിയാണ് ഓസ്‌ട്രേലിയ ജയത്തോട് അടുക്കുന്നത്. 

ഇനി ഒന്നാം ഇന്നിങ്‌സില്‍ ക്ലാസ് ബാറ്റിങ്ങുമായി പ്രശംസ നേടിയ രഹാനേയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കിട്ടിയ അവസരം വിഹാരി പ്രയോജനപ്പെടുത്തണേയെന്ന പ്രാര്‍ഥനയുമുണ്ട് ഇന്ത്യന്‍ ആരാധകര്‍ക്ക്. ഒന്നാം ഇന്നിങ്‌സിലേത് പോലെ വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി തന്നെയാണ് രഹാനെ രണ്ടാം ഇന്നിങ്‌സിലെ ഈ നിര്‍ണായക ഘട്ടത്തില്‍ ബാറ്റ് ചെയ്യുന്നത്. 16 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഒരു ഫോറും ഒരു സിക്‌സും പറത്തി കഴിഞ്ഞു. 

പേസര്‍മാര്‍ ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകള്‍ പിഴുതപ്പോള്‍ ചായയ്ക്ക് ശേഷം ലിയോണിന്റെ ഊഴമായിരുന്നു. കോഹ് ലിയെ മടക്കിയ ലിയോണ്‍ മുരളി വിജയിയെ ബൗള്‍ഡ് ചെയ്ത് ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. മൂന്ന് പ്രധാന ബാറ്റ്‌സമാന്‍മാര്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഇനിയുള്ളത്. വാലറ്റം ചെറുത്ത് നില്‍ക്കാന്‍ പോലും തയ്യാറാവില്ലെന്ന് ആദ്യ ഇന്നിങ്‌സില്‍ നിന്ന് വ്യക്തമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com