തുടക്കത്തിലേ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം; വീണ്ടും ലോക തോല്‍വിയായി രാഹുല്‍, പൂജാരയും മടങ്ങി

റണ്‍സ് എടുക്കും മുന്‍പേ രാഹുലിന്റെ കുറ്റി തെറിപ്പിച്ച് മിച്ചല്‍ സ്റ്റാര്‍ക്കും, നാല് റണ്‍സ് എടുത്ത ചേതേശ്വര്‍ പൂജാരയെ മടക്കി ഹസല്‍വുഡുമാണ് ഇന്ത്യയെ തുടക്കത്തിലെ തളര്‍ത്തിയത്
തുടക്കത്തിലേ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം; വീണ്ടും ലോക തോല്‍വിയായി രാഹുല്‍, പൂജാരയും മടങ്ങി

287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയിലാണ്. റണ്‍സ് എടുക്കും മുന്‍പേ രാഹുലിന്റെ കുറ്റി തെറിപ്പിച്ച് മിച്ചല്‍ സ്റ്റാര്‍ക്കും, നാല് റണ്‍സ് എടുത്ത ചേതേശ്വര്‍ പൂജാരയെ മടക്കി ഹസല്‍വുഡുമാണ് ഇന്ത്യയെ തുടക്കത്തിലെ തളര്‍ത്തിയത്. 

ആറ് റണ്‍സുമായി മുരളി വിജയിയും റണ്‍സ് എടുക്കാതെ കോഹ് ലിയുമാണ് ചായയ്ക്ക് പിരിയുമ്പോള്‍ ക്രീസില്‍. ആദ്യ നാല് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നേരിട്ട പ്രഹരം മറികടക്കാന്‍ ഇന്ത്യക്കായില്ലെങ്കില്‍ ഓസ്‌ട്രേലിയ പരമ്പരയില്‍ സമനില പിടിക്കും. മുരളി വിജയ് ആദ്യമായി ഫോമിലേക്കെത്തുകയും, കോഹ് ലിക്ക് ഒന്നാം ഇന്നിങ്‌സിലെ മികവ് ആവര്‍ത്തിക്കാനാവുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാം.

ബൗണ്‍സിന്റെ ആനുകൂല്യം പേസര്‍മാര്‍ക്ക് നന്നായി ലഭിക്കുന്ന അവസാന രണ്ട് ദിവസം പ്രതിരോധിച്ച് നില്‍ക്കുക ഇന്ത്യയ്ക്ക് എളുപ്പമല്ല. പേസര്‍മാര്‍ക്കൊപ്പം നഥാന്‍ ലിയോണ്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ വിയര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com