ഐപിഎല്‍ താരലേലം; യുവിക്കായി ചെന്നൈ, ലേലത്തിന് മുന്‍പേ സൂചന നല്‍കി സൂപ്പര്‍ കിങ്‌സ്‌

രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലേലത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുക
ഐപിഎല്‍ താരലേലം; യുവിക്കായി ചെന്നൈ, ലേലത്തിന് മുന്‍പേ സൂചന നല്‍കി സൂപ്പര്‍ കിങ്‌സ്‌

പന്ത്രണ്ടാം ഐപിഎല്‍ സീസണിന് വേണ്ടിയുള്ള താര ലേലം ജയ്പൂരില്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം. രണ്ട് കോടി എന്ന ഉയര്‍ന്ന അടിസ്ഥാന വിലയില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. യുവരാജ് സിങ്ങിനെ സ്വന്തമാക്കാന്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ മുന്നോട്ടു വരുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

2017 ജൂണ്‍ 17നാണ് യുവരാജ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് യുവിക്ക് മുന്നില്‍ പഞ്ചാബ് രക്ഷയ്‌ക്കെത്തുകയായിരുന്നു. 16 കോടി രൂപ ഐപിഎല്ലില്‍ പ്രതിഫലം വാങ്ങി റെക്കോര്‍ഡിട്ട യുവരാജാണ് ഇപ്പോള്‍ ലേലത്തില്‍ ആശങ്കയോടെ നില്‍ക്കുന്നത്. 

രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലേലത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുക. വിദേശ താരങ്ങളുടെ ക്വാട്ട ചെന്നൈയുടെ തീര്‍ന്നു കഴിഞ്ഞു. മോഹിത് ശര്‍മ, യുവരാജ് സിങ്, ജയദേവ് ഉനദ്ഘട്ട്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരില്‍ ആരെല്ലാം ചെന്നൈയിലേക്ക് എത്തുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യുവിയെ ചെന്നൈയില്‍ എത്തിക്കണം എന്ന ആവശ്യം ആരാധകര്‍ ശക്തമായി ഉന്നയിച്ചിരുന്നു. ലേലത്തിന് മുന്‍പ് യുവിക്ക് വേണ്ടി തങ്ങള്‍ ഇറങ്ങുമെന്നതിന്റെ സൂചനയും ചെന്നൈ നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com