വിരാട് കൊഹ്‌ലി മികച്ച താരം മാത്രമല്ല; മോശമായി പെരുമാറുന്നവനുമാണ്; രാജ്യം വിടാന്‍ ഉദ്ദേശമില്ലെന്ന് നസറൂദ്ദീന്‍ ഷാ

വിരാട് കൊഹ്‌ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും മോശമായി പെരുമാറുന്ന താരവുമാണ്
വിരാട് കൊഹ്‌ലി മികച്ച താരം മാത്രമല്ല; മോശമായി പെരുമാറുന്നവനുമാണ്; രാജ്യം വിടാന്‍ ഉദ്ദേശമില്ലെന്ന് നസറൂദ്ദീന്‍ ഷാ


മുംബൈ: ലോകം കണ്ട മികച്ച ബാറ്റ്‌സ്മാന്‍ മാരില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എന്നാണ് ക്രിക്കറ്റ് ലോകം കൊഹ്‌ലിയെ പുകഴ്ത്തുന്നത്. ഇന്ത്യയെ പല മത്സരങ്ങളിലും മുന്നില്‍ നിന്ന് കളിപ്പിച്ച് വിജയിപ്പിക്കുന്ന വളരെ തന്ത്രശാലിയായ നായകനാണ് കൊഹ്‌ലി എന്നാല്‍ ഇത്രയൊക്കെയാണെങ്കിലും കൊഹ്‌ലിയുടെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കാനും ഇവിടെ ആളുകളുണ്ട്.

വിരാടിന്റെ സ്വഭാവവും പെര്‍ത്തിലെ പെരുമാറ്റവും ആണ് ഇപ്പോള്‍ ഏറെയും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഓസീസ് നായകന്‍ ടിം പെയിനുമായി മൈതാനത്ത് കോര്‍ത്ത വിരാടിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ വിരാടിനെ വിമര്‍ശിച്ചുകൊണ്ട് നടന്‍ നസറുദ്ദീന്‍ ഷായും രംഗത്തെത്തിയിരിക്കുകയാണ്.

'വിരാട് കൊഹ്‌ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും മോശമായി പെരുമാറുന്ന താരവുമാണ്. എനിക്ക് രാജ്യം വിടാന്‍ ഉദ്ദേശ്യമില്ല' എന്നായിരുന്നു ഷായുടെ പോസ്റ്റ്. നേരത്തെ തന്നെ വിമര്‍ശിച്ച ഒരാളോട് നാടുവിട്ടുപോകാന്‍ പറഞ്ഞ വിരാടിന്റെ പ്രസ്താവനയെ പരിഹസിക്കുകയും ഈ പോസ്റ്റില്‍ ചെയ്തിട്ടുണ്ട്.

ട്വീറ്റ് പുറത്തുവന്നതോടെ ഷായുടെ അഭിപ്രായത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിരാടിന്റെ പെരുമാറ്റം ശരിയല്ലെന്ന് ഷാ പറഞ്ഞത് വസ്തുതയാണെന്ന് ഒരു കൂട്ടര്‍ പറയുമ്‌ബോള്‍ മറുവിഭാഗം അദ്ദേഹത്തെ എതിര്‍ത്തും രംഗത്തെത്തി. ഷായോട് രാജ്യം വിടാന്‍ വരെ പറയുന്നവരുമുണ്ട് അക്കൂട്ടത്തില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com