''ലോകത്തിലെ മികച്ച കളിക്കാരനാണ് ഞാന്‍, നീ ഇടക്കാല നായകന്‍ മാത്രം''; കോഹ് ലിയുടെ പ്രകോപനം ഇങ്ങനെ

നിങ്ങളാണ് ഒന്നാമന്‍ എങ്കില്‍ എനിക്കൊന്നുമില്ല. എന്നാല്‍ പരിതി വിടാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം
''ലോകത്തിലെ മികച്ച കളിക്കാരനാണ് ഞാന്‍, നീ ഇടക്കാല നായകന്‍ മാത്രം''; കോഹ് ലിയുടെ പ്രകോപനം ഇങ്ങനെ

പെര്‍ത്തില്‍ ഇരു നായകന്മാരും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു കളിയുടെ ആവേശം കൂട്ടിയത്. രണ്ടാം ടെസ്റ്റിന്റെ മൂന്നും നാലും ദിനങ്ങളില്‍ ഇരുവരും ഏറ്റുമുട്ടി. ഈ സമയം പെയ്‌നിനെ പ്രകോപിപ്പിക്കാന്‍ കോഹ് ലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓസീസ് ക്രിക്കറ്റ് വിദഗ്ധന്‍ റോബര്‍ട്ട് ക്രഡോക്കാണ് വെളിപ്പെടുത്തലുമായി വരുന്നത്. 

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ഞാന്‍ ആണ്. നിങ്ങള്‍ ഇടക്കാല നായകന്‍ മാത്രമാണ് എന്നാണ് കോഹ് ലി ഓസീസ് നായകനോട് പറഞ്ഞതെന്നാണ് റോബര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. നിങ്ങളാണ് ഒന്നാമന്‍ എങ്കില്‍ എനിക്കൊന്നുമില്ല. എന്നാല്‍ പരിതി വിടാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം അതെല്ലാം തിരികെ നിങ്ങളിലേക്ക് വരില്ലെന്നാണ് കോഹ് ലിക്ക് ഇതിന് മറുപടിയായി പെയ്ന്‍ പറഞ്ഞത്. 

ഇടക്കാല നായകന്‍ മാത്രമാണ് പെയ്ന്‍ എന്ന നിലയില്‍ കോഹ് ലിയില്‍ നിന്നും പ്രതികരണം വന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് വിദഗ്ധന്‍ ഹര്‍ഷ ബോഗ്ലേയും പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സ്ലെഡ്ജ് ചെയ്തുള്ള ഇന്ത്യന്‍ ടീമിന്റെ നീക്കത്തെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും വിമര്‍ശിച്ചിരുന്നു. 

സ്ലെഡ്ജ് ചെയ്തുള്ള കളി നമുക്ക് ഇണങ്ങുന്നതല്ല. അങ്ങിനെ കളിക്കുമ്പോള്‍ നമ്മള്‍ തോല്‍വി നേരിട്ടിട്ടേയുള്ളു. എന്നാല്‍ ഓസീസിന്റെ കളി ശൈലി തന്നെ അങ്ങിനെയാണ്. ഇങ്ങനെ ക്രിക്കറ്റ് കളിക്കുക എന്നതല്ല നമ്മുടെ ഡിഎന്‍എയിലുള്ളതെന്നും കോഹ് ലിയെ വിമര്‍ശിച്ച് ഗാവസ്‌കര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com