നീലക്കടുവകള്‍ ഒന്ന് രൂപം മാറി, എഎഫ്‌സി കപ്പിലും ഇനി പോരിനിറങ്ങുക ഇങ്ങനെ

നിക്കിനെ മാറ്റി ഗുര്‍ഗാവോണില്‍ നിന്നുമുള്ള സിക്‌സ്5സിക്‌സ് ബ്രാന്‍ഡാണ് മെന്‍ ഇന്‍ ബ്ലുവിനായി പുതിയ ജേഴ്‌സ് ഒരുക്കുന്നത്
നീലക്കടുവകള്‍ ഒന്ന് രൂപം മാറി, എഎഫ്‌സി കപ്പിലും ഇനി പോരിനിറങ്ങുക ഇങ്ങനെ

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി. നിക്കിനെ മാറ്റി ഗുര്‍ഗാവോണില്‍ നിന്നുമുള്ള സിക്‌സ്5സിക്‌സ് ബ്രാന്‍ഡാണ് മെന്‍ ഇന്‍ ബ്ലുവിനായി പുതിയ ജേഴ്‌സ് ഒരുക്കുന്നത്. എഎഫ്‌സി കപ്പില്‍ ഈ ജേഴ്‌സി അണിഞ്ഞാവും ഇന്ത്യ ഇറങ്ങുക. 

ഗോള്‍ കീപ്പര്‍ ജേഴ്‌സി, ഹോം ജേഴ്‌സി, എവേ ജേഴ്‌സി, ട്രെയ്‌നിങ് ജേഴ്‌സി എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നാട്ടില്‍ കളിക്കുമ്പോള്‍ നില നിറം അണിയുന്ന ഇന്ത്യന്‍ താരങ്ങളുടെ കൈകളിലേക്ക് പിങ്ക് വരകള്‍ കൂടി വരുന്നു. ഇന്ത്യയ്ക്ക് പുറത്ത് കളിക്കുമ്പോള്‍ വെള്ള ജേഴ്‌സിയാകും അണിയുക. വെള്ളക്കുപ്പായത്തിന്റെ കൈകളില്‍ ഓറഞ്ച് ഡിസൈനും വരുന്നു. 

ചുവപ്പില്‍ മഞ്ഞ ഡിസൈനുമായിട്ടാണ് ട്രെയ്‌നിങ് ജേഴ്‌സി. ഗോള്‍കീപ്പറുടെ ഓറഞ്ച് ജേഴ്‌സിയില്‍ കൈകളിലേക്കെത്തുമ്പോള്‍ ഓറഞ്ചില്‍ കറുപ്പ് വരകള്‍ തീര്‍ക്കുന്നു. നിക്കായിരുന്നു ഇതുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ 2006 മുതലുള്ള അവരുടെ കരാര്‍ ഈ വര്‍ഷം ആദ്യം അവസാനിച്ചിരുന്നു. 

ഐഎസ്എല്ലിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും പുനെ സിറ്റി എഫ്‌സിയുടേയും ജേഴ്‌സി തയ്യാറാക്കുന്നതും സിക്‌സ്5സിക്‌സ് ആണ്. സിക്‌സ്5സിക്‌സ് പ്രതിവര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് 1.5 മുതല്‍ രണ്ട് കോടി രൂപ വരെ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നിക്ക് കിറ്റ് നല്‍കിയിരുന്നു എങ്കിലും പണം നല്‍കിയിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി റൈറ്റ് അഞ്ച് വര്‍ഷത്തേക്ക് ഒപ്പോ സ്വന്തമാക്കിയത് 1,079 കോടി രൂപയ്ക്കാണ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com