തൊപ്പിയല്ല, തലയിൽ മുണ്ടാണ് കൂടുതൽ ചേരുക; കവർ ഫോട്ടോ മാറ്റിയ ബ്ലാസ്റ്റേഴ്സിനെ ട്രോളിൽ മുക്കി ആരാധകർ

ടീമിന്റെ തുടർ തോൽവിയിൽ നിരാശരായ ആരാധകരുടെ ബ്ലാസ്റ്റേഴ്സിനോടുള്ള കലിപ്പ് ഇപ്പോഴും തീർന്നിട്ടില്ല
തൊപ്പിയല്ല, തലയിൽ മുണ്ടാണ് കൂടുതൽ ചേരുക; കവർ ഫോട്ടോ മാറ്റിയ ബ്ലാസ്റ്റേഴ്സിനെ ട്രോളിൽ മുക്കി ആരാധകർ

കൊച്ചി: ഈ സീസണിലെ ഐഎസ്എൽ പോരാട്ടങ്ങളിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ നിരാശാജനകമായ പ്രകടനം ആരാധകരിൽ വൻ പ്രതിഷേധമാണ് സൃഷ്ടിച്ചത്. ആദ്യ മത്സരത്തിൽ എടികെയെ പരാജയപ്പെടുത്തി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് ഒരു മത്സരത്തിലും വിജയിക്കാൻ സാധിച്ചില്ല. തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെ കഴിഞ്ഞ ദിവസം കോച്ച് ഡേവിഡ് ജെയിംസ് ടീം വിട്ടിരുന്നു. 

ടീമിന്റെ തുടർ തോൽവിയിൽ നിരാശരായ ആരാധകരുടെ ബ്ലാസ്റ്റേഴ്സിനോടുള്ള കലിപ്പ് ഇപ്പോഴും തീർന്നിട്ടില്ല. ക്രിസ്മസ് പ്രമാണിച്ച് ഔദ്യോഗിക ഫെയ്​സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോള്‍ മഴയിൽ മുക്കുകയാണ് ഇപ്പോൾ ഫാൻസ്. 

ടീമിന്റെ മോശം പ്രകടനത്തിലുള്ള അരിശം ആരാധകര്‍ ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ പേജിലെ കവർ ഫോട്ടോയാേടാണ് തീര്‍ക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പേജില്‍ അപ്‌ഡേറ്റ് ചെയ്ത കവര്‍ ഫോട്ടോയ്ക്കു കീഴിലുളള കമന്റുകളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണ്. ബ്ലാസ്റ്റേഴ്‌സ് ലോഗോയ്ക്ക് മുകളില്‍ വെച്ച ക്രിസ്മസ് പപ്പയുടെ തൊപ്പി വച്ച രീതിയിലായിരുന്നു കവര്‍ ഫോട്ടോ. 

പിന്നാലെയെത്തി ആരാധകരുടെ കമന്റുകള്‍- വസൂ, ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു നിന്റെ മോന്‍, തോറ്റ് തൊപ്പിയിട്ടതാണല്ലേ....?, ഒരു കൊട്ട ഗോളുകള്‍ വാങ്ങികൂട്ടിയിട്ടുണ്ടല്ലോ ക്രിസ്തുമസ് ഗിഫ്റ്റുകളായിട്ട്, തൊപ്പി വാങ്ങിയതിന്റെ കടം എങ്കിലും വീട്ടിയോ?, ഇതെങ്കിലും മനഃസമാധാനത്തോടെ ആഘോഷിച്ചോട്ടെ പ്ലീസ്, തൊപ്പിയല്ല തലയിൽ മുണ്ടാണ് ചേരുക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com