ഇന്ത്യന്‍ എന്നതിലുപരി കൂടുതല്‍ ഓസ്‌ട്രേലിയനാണ് കോഹ് ലി; അടുത്ത രണ്ട് ടെസ്റ്റില്‍ തെരുവ് യുദ്ധം കണ്ടേക്കാമെന്ന് മാത്യു ഹെയ്ഡന്‍

കോഹ് ലി പരിധി വിട്ടിട്ടില്ല ഇതുവരെ. എല്ലാം കളിക്കളത്തിന് അകത്ത് തന്നെ അവസാനിച്ചിട്ടുണ്ട്
ഇന്ത്യന്‍ എന്നതിലുപരി കൂടുതല്‍ ഓസ്‌ട്രേലിയനാണ് കോഹ് ലി; അടുത്ത രണ്ട് ടെസ്റ്റില്‍ തെരുവ് യുദ്ധം കണ്ടേക്കാമെന്ന് മാത്യു ഹെയ്ഡന്‍

പെര്‍ത്ത് ടെസ്റ്റ് കൂടി കഴിഞ്ഞതോടെ കോഹ് ലിയെ വില്ലനാക്കുവാനുള്ള ശ്രമങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഫീല്‍ഡിലെ ഇന്ത്യന്‍ നായകന്റെ അഗ്രസീവ് മനോഭാവത്തെ അനുകീലിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയരുന്നതിന് ഇടയില്‍, കോഹ് ലി ഇന്ത്യന്‍ എന്നതിനേക്കാള്‍ ഉപരി പലയിടത്തും കൂടുതല്‍ ഓസ്‌ട്രേലിയനെ പോലെയാണെന്നാണ് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍ പറയുന്നത്. 

അഭിനിവേഷത്തോടെയാണ് കോഹ് ലി കളിക്കുന്നത്. കോഹ് ലിയെ പോലെ കളിയെ സമീപിക്കുന്ന താരങ്ങള്‍ ഓസ്‌ട്രേലിയയിലുണ്ട്. പോരാട്ടത്തിന്റെ ചൂട്  ഇഷ്ടപ്പെടുന്നവര്‍. കോഹ് ലി പരിധി വിട്ടിട്ടില്ല ഇതുവരെ. എല്ലാം കളിക്കളത്തിന് അകത്ത് തന്നെ അവസാനിച്ചിട്ടുണ്ട്. ബഹുമാനമില്ലാത്തവനാണ് കോഹ് ലിയെന്ന മിച്ചല്‍ ജോണ്‍സണിന്റെ വാക്കുകളോട് താന്‍ യോജിക്കുന്നില്ലെന്നും ഹെയ്ഡന്‍ വ്യക്തമാക്കുന്നു. 

രണ്ട് കളിക്കാര്‍ നേര്‍ക്ക് നേര്‍ നിന്ന് കൊമ്പുകോര്‍ക്കുന്നത് കളിയുടെ ഭംഗിയാണ്. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റുകളില്‍ കളിക്കാരുടെ വൈകാരികത കൂടും. ഇത് കളിക്കളത്തിലെ തെരുവ് യുദ്ധത്തിലേക്ക് എത്തിച്ചേക്കും. വിട്ടുകൊടുക്കാതെയുള്ള ക്രിക്കറ്റ് കാണാന്‍ ഒരുങ്ങുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ 15 വര്‍ഷത്തിന് ഇടയിലെ മികച്ച ഇന്ത്യന്‍ ടീമാണ് ഇതെന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ഹെയ്ഡന്‍ പറഞ്ഞു. 

ഓസ്‌ട്രേലിയയിലേക്ക് എത്തിയതില്‍ ഏറ്റവും ശക്തമായ ഇന്ത്യന്‍ ടീമാണ് ഇത്. ബാറ്റിങ്ങിലും, സ്പിന്‍, ഫാസ്റ്റ് ബൗളിങ്ങിലും ഈ ടീം മികച്ച് നില്‍ക്കുന്നു. ഭുവി പ്ലേയിങ് ഇലവനില്‍ പോലുമില്ല. റിഷഭ് പന്ത് കൊണ്ടുവരുന്ന നവോന്മേഷം ചെറുതല്ലെന്നും ഹെയ്ഡന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com