എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സഞ്ജു, ആ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ആരാധകര്‍ക്കായി

നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്നു വന്ന സഞ്ജു ജീവിതത്തിലെ മറ്റൊരു ഇന്നിങ്‌സിലേക്ക് കടക്കുന്നുവെന്നത് കൗതുകത്തോടെയാണ് മലയാളികള്‍ കണ്ടത്
എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സഞ്ജു, ആ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ആരാധകര്‍ക്കായി

ക്രിക്കറ്റ് ലോകത്ത് സഞ്ജു സാംസണ്‍ ഓരോ ചുവടു വയ്ക്കുമ്പോഴും മലയാളികള്‍ ഒപ്പമുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന താരമെന്നത് സഞ്ജുവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടുമുണ്ട്. നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്നു വന്ന സഞ്ജു ജീവിതത്തിലെ മറ്റൊരു ഇന്നിങ്‌സിലേക്ക് കടക്കുന്നുവെന്നത് കൗതുകത്തോടെയാണ് മലയാളികള്‍ കണ്ടത്. ഇപ്പോള്‍, കല്യാണ പിറ്റേന്ന് എല്ലാവര്‍ക്കും നന്ദി പറയുകയാണ് സഞ്ജു. 

താലികെട്ട് മുതല്‍ ഉറ്റവരില്‍ നിന്നും അനുഗ്രഹം വാങ്ങുന്നത് ഉള്‍പ്പെടെ തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ വീഡിയോയിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുകയാണ് സഞ്ജു. എല്ലാവര്‍ക്കും ഒരുപാട് നന്ദിയെന്ന് മാത്രമാണ് തലക്കെട്ടായി സഞ്ജു പറയുന്നത്. ഇരു കുടുംബങ്ങളുടേയും സമ്മതത്തോടെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanju Samson (@imsanjusamson) on

ഇരുവര്‍ക്കും ആശംസ നേര്‍ന്ന് രാഹുല്‍ ദ്രാവിഡ് എത്തിയതായിരുന്നു മലയാളികളെ കൂടുതല്‍ സന്തോഷിപ്പിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരും ആശംസ നേര്‍ന്ന് എത്തിയിരുന്നു. ഐപിഎല്ലിലും, ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യിലും അര്‍ധ ശതകം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സഞ്ജു. 2013ലെ ഐപിഎല്‍ സീസണിലെ മികച്ച യുവതാരവും സഞ്ജുവായിരുന്നു. നിലവില്‍ കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിന്റെ ഭാഗമാണ് സഞ്ജു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com