മഞ്‌ജേരിക്കാരനെ ചേര്‍ത്ത് നിര്‍ത്തി ആഴ്‌സണല്‍; കുട്ടി ഓസിലിന് വീണ്ടും സമ്മാനവുമായി സാക്ഷാല്‍ ഓസില്‍

ഇന്‍സമാനം കുഞ്ഞിന് മെസൂട് ഓസീല്‍ എന്ന് പേരിട്ടത് പത്ത് രാജ്യങ്ങളില്‍ വരെ വാര്‍ത്തയായെന്നാണ് ആഴ്‌സണല്‍ തങ്ങളുടെ വീഡിയോയില്‍ പറയുന്നത്
മഞ്‌ജേരിക്കാരനെ ചേര്‍ത്ത് നിര്‍ത്തി ആഴ്‌സണല്‍; കുട്ടി ഓസിലിന് വീണ്ടും സമ്മാനവുമായി സാക്ഷാല്‍ ഓസില്‍

മഞ്‌ജേരിക്കാരന്‍ ഇന്‍സമാം ഉല്‍ഹഖിനെ കേരളത്തിലെ ഫുട്‌ബോള്‍
പ്രേമികള്‍ മറന്നിരിക്കില്ല. ആഴ്‌സണലിന്റേയും  മെസുട് ഓസിലിന്റേയും ആരാധകര്‍ മറക്കാന്‍ ഒരു സാധ്യതയുമില്ല. തന്റെ കുഞ്ഞിന് മെസുട് ഓസീല്‍ എന്ന് പേരിട്ട് ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്നിലേക്കെത്തുകയായിരുന്നു ഇന്‍സമാമും കുട്ടി ഓസിലും. ഇപ്പോഴിതാ ആഴ്‌സണല്‍ വീണ്ടും ഇന്‍സമാമിനേയും കുഞ്ഞിനേയും ഞെട്ടിച്ചിരിക്കുകയാണ്. 

ആഴ്‌സണല്‍ ജേഴ്‌സി കുഞ്ഞ് ഓസീലിനായി അയച്ചാണ് ക്ലബ് വീണ്ടും അവരെ ഓര്‍ക്കുന്നത്. ഇന്‍സമാമിനും കുഞ്ഞിനും ആഴ്‌സണലിനോടുള്ള അടുപ്പം പറയുന്ന വീഡിയോയും ആഴ്‌സണല്‍ പങ്കുവയ്ക്കുന്നു. ഇന്‍സമാനം കുഞ്ഞിന് മെസൂട് ഓസീല്‍ എന്ന് പേരിട്ടത് പത്ത് രാജ്യങ്ങളില്‍ വരെ വാര്‍ത്തയായെന്നാണ് ആഴ്‌സണല്‍ തങ്ങളുടെ വീഡിയോയില്‍ പറയുന്നത്. 

സാക്ഷാല്‍ ഓസീലിന്റെ സമ്മാനമായ ജേഴ്‌സിയുമായി നില്‍ക്കുന്ന കുഞ്ഞ് ഓസിലും വീഡിയോയിലുണ്ട്. ഉടനെ നിങ്ങളെ നേരില്‍ കാണാന്‍ സാധിക്കും എന്ന് ഇന്‍സമാമും വീഡിയോയിലൂടെ പ്രതീക്ഷ പങ്കുവയ്ക്കുന്നു. എന്തായാലും ആഴ്‌സണലും മെസൂട് ഓസിലും മഞ്‌ജേരിക്കാരനേയും കുഞ്ഞിനേയും ഒപ്പം ചേര്‍ത്തു നിര്‍ത്തുന്നതിലെ സന്തോഷത്തിലാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com