ആ ശത്രുത ആരോഗ്യപരം; ആരാധകര്‍ ആസ്വദിക്കുന്നുണ്ട്- റൊണാള്‍ഡോയെക്കുറിച്ച് മെസി പറയുന്നു

ഇരുവരും മൈതാനത്ത് മുഖാമുഖം വരുന്നത് ആരാധകര്‍ ആവേശത്തോടെയാണ് നോക്കിക്കാണാറുള്ളത്
ആ ശത്രുത ആരോഗ്യപരം; ആരാധകര്‍ ആസ്വദിക്കുന്നുണ്ട്- റൊണാള്‍ഡോയെക്കുറിച്ച് മെസി പറയുന്നു

മാഡ്രിഡ്: വര്‍ത്തമാന ഫുട്‌ബോളിലെ മികച്ച താരം ആര് എന്ന ചോദ്യം ഉയര്‍ന്നാല്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ രണ്ട് പേരുകള്‍ ആദ്യം ചിന്തിക്കാത്ത ഒരു ഫുട്‌ബോള്‍ ആരാധകനും ലോകത്തുണ്ടാകില്ല. ഇരുവരും മൈതാനത്ത് മുഖാമുഖം വരുന്നത് ആരാധകര്‍ ആവേശത്തോടെയാണ് നോക്കിക്കാണാറുള്ളത്. 

മെസി ബാഴ്‌സയിലും റൊണാള്‍ഡോ റയലിലും ഉള്ളപ്പോള്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമായി മാറാറുണ്ട്. ഈ സീസണിന്റെ തുടക്കത്തില്‍ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റലിയന്‍ കരുത്തരായ യുവന്റസിലേക്ക് മാറിയിരുന്നു. അതിനു ശേഷം മെസിയെ റൊണാള്‍ഡോ ഇറ്റലിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. 

ഇരുവരും തമ്മില്‍ ശത്രുതയിലാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എന്നാല്‍ അത് അങ്ങനെയല്ല എന്നാണ് മെസി പറയുന്നത്. താനും റൊണാള്‍ഡോയും തമ്മിലുള്ള ശത്രുത ആരോഗ്യപരമാണ്. ആരാധകര്‍ അത് ആസ്വദിക്കുന്നതായും അദ്ദേഹം പറയുന്നു. അതേസമയം താന്‍ ഫുട്‌ബോളിനെ ഒരുപാട് ഇഷ്ടപെടുന്നുണ്ടെന്നും എന്നാല്‍ അതിനെല്ലാം മുകളിലാണ് കുടുംബമെന്നും മെസി പറഞ്ഞു. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള നോമിനികളെ അറിഞ്ഞത് മുതല്‍ അതുനേടാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ താനുണ്ടാവില്ല എന്ന് അറിയാമായിരുവെന്നും മെസി വ്യക്തമാക്കി. 

ഇത്തവണത്തെ ബലോണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയില്‍ മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. റയല്‍ മാഡ്രിഡ് താരം ലൂക്ക മാഡ്രിച്ചായിരുന്നു പുരസ്‌കാരം നേടിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമാണ് മെസിയും റൊണാള്‍ഡോയും അല്ലാതെ മൂന്നാമതൊരാള്‍ പുരസ്‌കാരം നേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com