ബൂട്ടിന് പകരം റഫറിയിട്ടത് സ്മാര്‍ട്ട് ഷൂസ്; സ്‌കൂള്‍ ഓര്‍മകള്‍ ജ്വലിപ്പിച്ചതായി സോഷ്യല്‍ മീഡിയ

ബോക്‌സിങ് ഡേ ദിനത്തില്‍ പ്രന്‍ന്റണ്‍ പാര്‍ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിന്റെ സഹ റഫറിയാണ് ഇവിടെ ചര്‍ച്ചയ്ക്ക് ആധാരം
ബൂട്ടിന് പകരം റഫറിയിട്ടത് സ്മാര്‍ട്ട് ഷൂസ്; സ്‌കൂള്‍ ഓര്‍മകള്‍ ജ്വലിപ്പിച്ചതായി സോഷ്യല്‍ മീഡിയ

ലണ്ടന്‍: ഫുട്‌ബോള്‍ മൈതാനത്ത് അച്ചടക്കം കര്‍ശനമാണ്. അത് താരങ്ങള്‍ക്കും റഫറിക്കും എല്ലാം ഒരുപോലെ ബാധകവുമാണ്. ബോക്‌സിങ് ഡേ ദിനത്തില്‍ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍  ടീമുകളായ ട്രാന്‍മെര്‍ റോവേഴ്‌സ്- മോര്‍കെയ്മ്പ് മത്സരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. 

ബോക്‌സിങ് ഡേ ദിനത്തില്‍ പ്രന്‍ന്റണ്‍ പാര്‍ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിന്റെ സഹ റഫറിയാണ് ഇവിടെ ചര്‍ച്ചയ്ക്ക് ആധാരം. രണ്ടാം ലൈന്‍ റഫറി ബൂട്ടിന് പകരം സ്മാര്‍ട്ട് ഷൂസ് ധരിച്ചെത്തിയതാണ് ശ്രദ്ധേയമായത്. തിരക്കിനിടയില്‍ ബൂട്ട് തപ്പിയിട്ട് കിട്ടാതെ വന്നപ്പോള്‍ കൈയില്‍ കിട്ടിയ ഷൂസുമിട്ട് കളി നിയന്ത്രിക്കാന്‍ എത്തിയതാകുമെന്ന ചിന്തകളാണ് ചിലര്‍ പങ്കിട്ടത്. 

റഫറി സ്‌കൂള്‍ ദിവസങ്ങള്‍ ഓര്‍മ്മപ്പെടുത്തിയതായി ട്വിറ്റരാദികള്‍ പറയുന്നു. മിസ്റ്റര്‍ ലൈന്‍സ്മാന്‍ താങ്കളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. താങ്കള്‍ വിഷമിക്കേണ്ടതില്ല. മനോഹരമായ ഈ ആഘോഷ നിമിഷങ്ങളില്‍ താങ്കള്‍ നിരവധി സ്‌കൂള്‍ ഓര്‍മകളാണ് ജ്വലിപ്പിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com