ക്യാപ്റ്റന്റെ ഉത്തരവാദിത്വമൊന്നുമില്ല, എല്ലായ്പ്പോഴും സംസാരം മാത്രം; പെയ്നിനെ തിരിച്ചുകുത്തി പന്ത്

ബാറ്റിങിനിറങ്ങിയപ്പോൾ തന്നെ സ്ലഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ ശ്രമിച്ച ഓസ്ട്രേലിയൻ നായകൻ ടിം പെയ്നിനെ വാക്കുകൾ കൊണ്ടു തന്നെ നേരിട്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്
ക്യാപ്റ്റന്റെ ഉത്തരവാദിത്വമൊന്നുമില്ല, എല്ലായ്പ്പോഴും സംസാരം മാത്രം; പെയ്നിനെ തിരിച്ചുകുത്തി പന്ത്

മെല്‍ബണ്‍: ബാറ്റിങിനിറങ്ങിയപ്പോൾ തന്നെ സ്ലഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ ശ്രമിച്ച ഓസ്ട്രേലിയൻ നായകൻ ടിം പെയ്നിനെ വാക്കുകൾ കൊണ്ടു തന്നെ നേരിട്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസിൽ നിൽക്കേയാണ് പെയ്ന്‍ ക്രീസിലേക്കെത്തുന്നത്. 

താത്കാലിക ക്യാപ്റ്റനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് പന്ത് തുടങ്ങിയത്. നമുക്കിന്നൊരു സ്‌പെഷ്യല്‍ കേസുണ്ട്. ഇത് ഇദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സാണ്. ക്യാപ്റ്റന്റെ ഉത്തരവാദിത്വമൊന്നും ഇയാള്‍ക്കില്ല. എല്ലായ്‌പ്പോഴും ഒളിച്ചോടുന്ന പ്രകൃതമാണ്. ഒരുപാട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അത് മാത്രമാണ് ഇയാള്‍ക്ക് ചെയ്യാന്‍ കഴിയുക. സംസാരം മാത്രം. പന്ത് പറഞ്ഞുകൊണ്ടേയിരുന്നു. ജഡേജ ബൗൾ ചെയ്യുമ്പോഴും പന്ത് പ്രകോപനം തുടർന്നു. ഇയാളെ പുറത്താക്കാന്‍ പ്രത്യേക കഴിവൊന്നും വേണ്ട എന്ന് ജഡേജയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. 

അധികം വൈകിയില്ല. പെയ്ന്‍ പന്തിന് ക്യാച്ച് നല്‍കി തന്നെ മടങ്ങി. 26 റണ്‍സായിരുന്നു ഓസീസ് നായകന്റെ സമ്പാദ്യം. കമന്ററിയി ബോക്‌സിലുണ്ടായിരുന്ന ഷെയ്ന്‍ വോണ്‍ പന്തിന്റെ സ്ലഡ്ജിങ്ങിനെ സ്വാഗതം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com