ഈ വർഷവും ഞാൻ താങ്കളെ ഇടിക്കും; ഹർഭജനെ ട്രോളി യുവരാജിന്റെ വീഡിയോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വരാനിരിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി യുവരാജ് സിങ് ഇറങ്ങുമ്പോൾ ഹർഭജൻ ചെന്നൈ സൂപ്പർ കിങ്സ് താരവും
ഈ വർഷവും ഞാൻ താങ്കളെ ഇടിക്കും; ഹർഭജനെ ട്രോളി യുവരാജിന്റെ വീഡിയോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മൊഹാലി: ഇക്കഴിഞ്ഞ ഐപിഎൽ ലേലത്തിൽ വെറ്ററൻ താരം യുവരാജ് സിങിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് ശ്രദ്ധേയമായിരുന്നു. താരത്തിന്റെ മുംബൈയിലേക്കുള്ള വരവും ആരാധകരും കൊണ്ടാടി. തന്നെ ടീമിലെടുത്തതിന് യുവരാജും നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിരിക്കുകയാണ്. 

2019ലെ തന്റെ ഐപിഎൽ വരവിനെ പരോക്ഷമായി സൂചിപ്പിച്ച് ഹർഭജൻ സിങിനുള്ള താക്കീതെന്ന നിലയിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വരാനിരിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി യുവരാജ് സിങ് ഇറങ്ങുമ്പോൾ ഹർഭജൻ ചെന്നൈ സൂപ്പർ കിങ്സ് താരവും.

2013ലെ ഐപിഎൽ പോരാട്ടത്തിന്റെ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. ക്രിക്കറ്റ് ലോകത്തിനകത്തും പുറത്തും ഉറ്റ സുഹൃത്തുക്കളായ ഹർഭജൻ സിങും, യുവരാജ് സിങും തമ്മിൽ ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഏറെനാൾ ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ച ഇരുവരും, ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. 

പഴയ വീഡിയോ പങ്കുവച്ച് ഹർഭജന് രസകരമായ ഒരു മെസേജ് നൽകിയിരിക്കുകയാണ് യുവി‌. 2013ൽ യുവി പൂനെ വാരിയേഴ്സിനും ഹർഭജൻ മുംബൈ ഇന്ത്യൻസിനും വേണ്ടി കളിക്കുമ്പോഴുള്ള വീഡിയോ ആണ് യുവി ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

2013ൽ മുംബൈയും പൂനെയും തമ്മിലുള്ള മത്സര ശേഷം യുവിയും ഭാജിയും തമാശയ്ക്ക് ഗുസ്തി പിടിക്കുന്നതാണ് വീഡിയോയിൽ. ഇത് രസത്തോടെ അമ്പയർമാരും കണ്ട് നിൽക്കുന്നുണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് ഞാൻ ഈ വർഷവും താങ്കളെ ഇടിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് യുവി. ഹർഭജനുള്ള യുവിയുടെ തമാശ കലർന്ന ഈ ഇൻസ്റ്റഗ്രാം മെസേജ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com