രോഹിത് ശര്‍മയ്ക്ക് പെണ്‍കുഞ്ഞ്; താരം നാട്ടിലേക്കെത്തുമ്പോള്‍ ഹര്‍ദിക് സിഡ്‌നിയില്‍ പകരക്കാരനാവും

ഹര്‍ദിക്കിനെ കൂടാതെ, സിഡ്‌നിയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതായതിനാല്‍ കുല്‍ദീപിനും അശ്വിനും സാധ്യതയുണ്ട്‌
രോഹിത് ശര്‍മയ്ക്ക് പെണ്‍കുഞ്ഞ്; താരം നാട്ടിലേക്കെത്തുമ്പോള്‍ ഹര്‍ദിക് സിഡ്‌നിയില്‍ പകരക്കാരനാവും

ഹിറ്റ്മാന് പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റിതിക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ബോളിവുഡ് താരം സൊഹയ്ല്‍ ഖാന്റെ ഭാര്യ സീമാ ഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. ഇതോടെ ഓസ്‌ട്രേലിയയില്‍ നിന്നും രോഹിത് നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

സിഡ്‌നിയില്‍ കളിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാവില്ല. രോഹിത്തിന് പകരം ഹര്‍ദിക് പാണ്ഡ്യ പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയേക്കും. ബാറ്റിങ്ങില്‍ രോഹിത്തിന്റെ സാന്നിധ്യം ടീം ആവശ്യപ്പെടുന്ന ബാലന്‍സ് നല്‍കുന്നു. എന്നാല്‍ രോഹിത്ത് മുന്നില്‍ ഇപ്പോഴുള്ളത് അതിനേക്കാളെല്ലാം വലിയ കാര്യമാണെന്ന് ടീം മാനേജ്‌മെന്റ് പ്രതിനിധികളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹര്‍ദിക്കിനെ കൂടാതെ, സിഡ്‌നിയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതായതിനാല്‍ കുല്‍ദീപിനും അശ്വിനും സാധ്യത തെളിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുന്നില്‍ കണ്ട് ഓസ്‌ട്രേലിയ തങ്ങളുടെ ലെഗ് സ്പിന്നര്‍ ഓള്‍ റൗണ്ടര്‍ മാര്‍നസ് ലബസ്‌ചേഞ്ചിനെ ടീമില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com