പിതാവ് മരിച്ച്‌ ഒരു ദിവസം പിന്നിട്ടില്ല; കളിക്കാനിറങ്ങി റാഷിദ് ഖാന്‍

പിതാവിനോടുള്ള ബഹുമാന സൂചകമായി കളിക്കാനാണ് റാഷിദിന്റെ തീരുമാനമെന്നാണ് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് പറയുന്നത്
പിതാവ് മരിച്ച്‌ ഒരു ദിവസം പിന്നിട്ടില്ല; കളിക്കാനിറങ്ങി റാഷിദ് ഖാന്‍

പിതാവ് മരിച്ചതിന്റെ പിറ്റേന്ന് കളിക്കാനിറങ്ങി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിനെതിരായ കളിയില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടിയാണ് റാഷിദ് കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു റാഷിദിന്റെ പിതാവ് മരിച്ചത്. 

പിതാവിനോടുള്ള ബഹുമാന സൂചകമായി കളിക്കാനാണ് റാഷിദിന്റെ തീരുമാനമെന്നാണ് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഞായറാഴ്ച പിതാവ് മരിച്ചുവെങ്കിലും നാട്ടിലേക്ക് മടങ്ങാതെ, കളി തുടരാനാണ് റാഷിദ് തീരുമാനിച്ചത്. 

ഒരിക്കലും അണയാത്ത തിരിയായ പിതാവിനെ എനിക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു റാഷിദ് ഖാന്‍ പിതാവിന്റെ വിയോഗം ലോകത്തെ അറിയിച്ചുകൊണ്ട് പറഞ്ഞത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്. കരുത്തനായിരിക്കാന്‍ എപ്പോഴും പിതാവ് പറഞ്ഞിരുന്നത് എന്തിനാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് നേടുന്നതിന് വേണ്ടിയായിരുന്നു അത് എന്നും റാഷിദ് ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com